ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ശ്രീകണ്ഠപുരം സംസ്ഥാനപാതയിൽ കേബിൾപണിയുടെ പേരിൽ പലയിടത്തും വ്യാപകമായി മെക്കാഡം ടാറിങ് യന്ത്രമുപയോഗിച്ച് കുത്തിപ്പൊട്ടിച്ചു. ചെങ്ങളായി ടൗൺ, ശ്രീകണ്ഠപുരം സെൻട്രൽ ജങ്ഷൻ എന്നിവിടങ്ങളിലടക്കം സ്വകാര്യ കമ്പനിയുെട കേബിൾ സ്ഥാപിക്കുന്നതിനായാണ്, കോടികൾ മുടക്കി ടാറിങ് നടത്തിയ റോഡ് കുത്തിപ്പൊട്ടിച്ചത്. ആളുകൾ പലയിടത്തും തടയുന്നതിനാൽ രാത്രിയും പുലർച്ചെയുമാണ് കുഴിയെടുത്തത്. കുഴിയെടുത്ത ശേഷം ആ ഭാഗം മണ്ണിട്ടുമൂടുന്നുണ്ട്. അനുമതിയോടെയാണ് ടാറിങ് തകർത്ത് കുഴിയെടുക്കുന്നതെന്നും ഇൗ ഭാഗങ്ങളിൽ പിന്നീട് കോൺക്രീറ്റ് ചെയ്തുറപ്പിക്കുമെന്നും തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.