പാപ്പിനിശ്ശേരി: റെയിൽവേ ഗേറ്റിന് സമീപം പൊതുവാൾ ഹോട്ടലിന് മുകളിലെ വാടക മുറിയുടെ പൂട്ട് തകർത്ത് മേശയിൽ സൂക്ഷിച്ച മൂന്ന് പവൻ സ്വർണാഭരണങ്ങൾ കവർന്നു. രണ്ട് പവെൻറ മാല, അര പവൻ വീതം തൂക്കം വരുന്ന രണ്ട് മോതിരം എന്നിവയാണ് മോഷണം പോയത്. പൊതുവാൾ ഹോട്ടൽ ഉടമ സുരേഷ് പൊതുവാൾ വാടകക്കെടുത്ത മുറിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ആഭരണങ്ങൾ െവച്ചത്. ഇന്ന് പുലർച്ചെ ആഭരണമെടുക്കാൻ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. മുന്നൂറ് രൂപയോളം ചില്ലറ നാണയങ്ങൾ മേശയിലുണ്ടായിരുന്നുവെങ്കിലും അവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. മുറിയിൽതന്നെ സൂക്ഷിച്ചിരുന്ന താക്കോലുപയോഗിച്ചാണ് മോഷ്ടാവ് മേശ തുറന്നത്. ഉടമസ്ഥെൻറ പരാതിയിൽ വളപട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.