യു​വാ​വി​നെ ആ​ക്ര​മി​ച്ച ക്വ​േ​ട്ട​ഷ​ൻ സം​ഘാം​ഗം അ​റ​സ്​​റ്റി​ൽ

ച​ക്ക​ര​ക്ക​ല്ല്​: യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ ഒ​രാ​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ലി​യ​ന്നൂ​ർ ഒ​റ​യ​ൻ കു​ന്നി​ന് സ​മീ​പം ക​രു​ണാ​ക​ര​െൻറ മ​ക​ൻ ഗോ​കു​ല​ത്തി​ൽ സി.​പി. ഹ​രി​ദാ​സി​നെ (33) വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ളി​ൽ ഒ​രാ​ളെ ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കേ​സി​ലെ ര​ണ്ടാം പ്ര​തി താ​ളി​ക്കാ​വ് സ്വ​ദേ​ശി രാ​മു എ​ന്ന രാം​കു​മാ​റി​നെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ​പെ​ട്ട ആ​റോ​ളം പേ​ർ ഹ​രി​ദാ​സി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യും ഇ​രു​മ്പ് പൈ​പ്പു​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​ന്നാം പ്ര​തി ചാ​ലാ​ട് സ്വ​ദേ​ശി ശ​ര​ത്ത്, താ​ണ മു​നി​സി​പ്പ​ൽ ക്വാ​ർ​േ​ട്ട​​ഴ്​​സി​ലെ ചോ​ട്ടു എ​ന്ന പ്ര​സൂ​ൺ, കൈ​ലാ​സ​ത്തി​ൽ ടി. ​വൈ​ശാ​ഖ്, കു​ട്ട​ൻ, വാ​വാ​ച്ചി തു​ട​ങ്ങി​യ മ​റ്റു പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ടു​ത്ത ദി​വ​സം ത​ന്നെ മു​ഴു​വ​ൻ പേ​രും പി​ടി​യി​ലാ​കു​മെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.