പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ

പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ റിമാൻഡിൽ. കുടിയാന്മല നടുവിൽ ഉത്തൂരിലെ പി.വി. വിജേഷ് (28), ബന്ധുവും സുഹൃത്തുമായ കെ.ആർ. രാജീവൻ (34) എന്നിവരെയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ 17നാണ് സംഭവം. പെരിങ്ങോത്തെ ബന്ധുവീട്ടിൽ കഴിയുന്ന നടുവിൽ സ്വദേശിനിയായ 17കാരിയെ ഓട്ടോയിലെത്തി തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. പെൺകുട്ടിയുടെ പെരിങ്ങോത്തെ ബന്ധുവാണ് പരാതി നൽകിയത്. പയ്യന്നൂർ സി.ഐ എം.പി. ആസാദും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒരാളെ കൂടി കണ്ടെത്താനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.