അ​സ്ഥി​ക​ള്‍ വ​ള​യു​ന്ന രോ​ഗം; പെ​ണ്‍കു​ട്ടി ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു

കാഞ്ഞങ്ങാട്: അസ്ഥികള്‍ വളയുന്ന രോഗം ബാധിച്ച പെണ്‍കുട്ടി ചികിത്സാസഹായം തേടുന്നു. മരക്കാപ്പ് കടപ്പുറത്തെ സുഹൈലത്താണ് (14) സുമനസ്സുകളുടെ സഹായം തേടുന്നത്. മരക്കാപ്പ് കടപ്പുറം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.പി. ഷംസുദ്ധീെൻറയും പി.കെ. അസ്മയുടെയും മകളാണ്. കാഞ്ഞങ്ങാട്ടെ സ്വകാര്യ കാൻറീനില്‍ തൊഴിലാളിയായ ഷംസുവിന് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്. ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയുമാണ് ഇതുവരെ ചികിത്സിച്ചത്. അഞ്ചു ലക്ഷം രൂപയോളം ചെലവുവരുന്ന ശസ്ത്രക്രിയ നടത്തിയാല്‍ സുഹൈലക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താം. സുഹൈലത്തിെൻറ പേരില്‍ എസ്.ബി.ടി കാഞ്ഞങ്ങാട് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67376916664, ഐ.എഫ്‌.എസ്.സി കോഡ്: എസ്.ബി.ടി.ആർ 0000402.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.