നെ​യ്​​ത്ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വേ​ത​ന​പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം -​ –െഡ​പ്യൂ​ട്ടി സ്​​പീ​ക്ക​ർ

കണ്ണൂർ: പരമ്പരാഗത നെയ്ത്തുതൊഴിലാളികൾക്ക് വേജ് സപ്പോർട്ട് സ്കീം നടപ്പാക്കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. കേരള പദ്മശാലിയ സംഘം ജില്ല സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കശുവണ്ടി, കയർ മേഖലയിലേതുപോലെ വേജ്ബോർഡ് സമ്പ്രദായം ൈകത്തറി, നെയ്ത്തുതൊഴിലാളികൾക്കും ലഭ്യമാക്കണം. കൈത്തറിമേഖലയിൽ പലതരത്തിലുള്ള സംഘങ്ങളുടെ കടന്നുകയറ്റമാണ് പലപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കാൻ തടസ്സമാകുന്നത്. ജി.എസ്.ടി ഏതുതരത്തിലാണ് കൈത്തറിമേഖലയെ ബാധിക്കുകയെന്ന് പരിശോധിക്കണം. ഒ.ബി.സി പട്ടികയിൽനിന്ന് ഒ.ഇ.സിയിലേക്ക് പദ്മശാലിയ വിഭാഗത്തെ മാറ്റാനുള്ള ശ്രമം നടത്തും. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രിയുമായി ചർച്ചനടത്തുന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. സമുദായസംഘടനകൾ സാമൂഹികസേവന ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും ഇത് ദൗത്യമായി ഏറ്റെടുക്കണമെന്നും എം.പി പറഞ്ഞു. കെ.പി.എസ് ജില്ല പ്രസിഡൻറ് സി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ് എം.എൽ.എ, സംസ്ഥാന പ്രസിഡൻറ് ആർ. മോഹനൻ പിള്ള, സി. ജയചന്ദ്രൻ, വി.വി. കരുണാകരൻ, സതീശൻ പുതിയോട്ടി, കെ. കിഷോർകുമാർ, കെ. വിജയൻ, പി.വി. നരേന്ദ്രൻ, രാമചന്ദ്രൻ മൂത്തചെട്ട്യാൻ, കെ.ടി. രാമകൃഷ്ണൻ, ഗണേശൻ പണ്ടാരി, രാജൻ അഴീക്കോടൻ എന്നിവർ സംസാരിച്ചു. യുവജനസമ്മേളനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ടി. രതീഷ് അധ്യക്ഷത വഹിച്ചു. സമാപനദിവസമായ ഇന്ന് രാവിലെ 10ന് ജവഹർ ലൈബ്രറി ഒാഡിറ്റോറിയത്തിൽ വനിതസമ്മേളനം നടക്കും. വൈകീട്ട് 3.30ന് സെൻറ് മൈക്കിൾസ് സ്കൂൾ ഗ്രൗണ്ടിൽനിന്ന് പ്രകടനം. തുടർന്ന് അഞ്ചിന് സ്റ്റേഡിയം കോർണറിൽ സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രമുഖർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.