മ​ട്ട​ന്നൂ​രി​ല്‍ ഏ​ഴു​പേ​ര്‍ക്കു​കൂ​ടി ഡെ​ങ്കിപ്പനി സ്ഥി​രീ​ക​രി​ച്ചു: ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ സാ​ന്ദ്ര​ത അ​പ​ക​ട​ക​രം

മട്ടന്നൂര്‍: െഡങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിെൻറ സാന്ദ്രത മട്ടന്നൂരില്‍ അപകടകരമാംവിധമാണെന്ന് സംസ്ഥാന എൻറമോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് മട്ടന്നൂര്‍ നഗരത്തിലെമ്പാടും ആരോഗ്യവകുപ്പ് ജാഗ്രതനിര്‍ദേശം നല്‍കി. ശനിയാഴ്ച രാവിലെ മുതല്‍ നാലു വാഹനങ്ങളിലായി നഗരത്തിലും പരിസരത്തുമായി ജാഗ്രതാ പ്രക്ഷേപണം തുടരുകയാണ്. മട്ടന്നൂരില്‍ െഡങ്കിപ്പനി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം പനിബാധിതര്‍ കൂടുതലുള്ള മേഖലകളില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഈഡിസ് കൊതുകിെൻറ സാന്ദ്രത അപകടകരമാം വിധമാണെന്ന് വ്യക്തമായത്. ശനിയാഴ്ച ഏഴുപേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 126 ആയി. െഡങ്കിപ്പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ മട്ടന്നൂർ നഗരസഭയില്‍ മുഴുവന്‍ വാര്‍ഡുകളിലും ഇന്ന് രാവിലെ മുതല്‍ വൈകീട്ടുവരെ മെഗാ ശുചീകരണം സംഘടിപ്പിക്കും. മുഴുവനാളുകളും പങ്കാളികളാവണമെന്ന് നഗരസഭ ചെയര്‍മാന്‍ കെ. ഭാസ്കരൻ മാസ്റ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.