കോ​ൺ​ഗ്ര​സി​െൻറ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ലീ​ഗി​​െൻറ കൈ​വ​ശം; ​‘െഎ’ ​വി​ഭാ​ഗ​ത്തി​ൽ അ​മ​ർ​ഷം

കാസർകോട്: ജില്ല പഞ്ചായത്തിൽ കോൺഗ്രസിന് അവകാശപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുസ്ലിം ലീഗിെൻറ കൈവശം. പാദൂർ കുഞ്ഞാമു ഹാജി ചെയർമാനായിരുന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയാണ് മുസ്ലിം ലീഗ് കൈവശംെവച്ചിരിക്കുന്നത്. പാദൂർ കുഞ്ഞാമു ഹാജിയുടെ മരണത്തെ തുടർന്ന് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് നറുക്കെടുപ്പ് നടത്തി മുസ്ലിം ലീഗിലെ സുഫൈജ ടീച്ചറെ ചെയർപേഴ്സനാക്കിയിരുന്നു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച പാദൂർ കുഞ്ഞാമു ഹാജിയുടെ മകൻ ഷാനവാസ് പാദൂർ വിജയിച്ചെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഷാനവാസിന് കൈമാറാൻ നടപടിയുണ്ടായില്ല. ഏറെ സാേങ്കതിക പ്രശ്നങ്ങൾ ഉള്ളതിനാലാണ് സുഫൈജ ടീച്ചർതന്നെ ചെയർപേഴ്സൻ സ്ഥാനത്ത് തുടരുന്നതെന്നാണ് പറയുന്നതെങ്കിലും വിട്ടുനൽകാൻ ലീഗ് തയാറാണ്. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച നടന്ന ജില്ല പഞ്ചായത്ത് യു.ഡി.എഫ് ലെയ്സൺ കമ്മിറ്റി യോഗത്തിനിടയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം പരാമർശിക്കപ്പെട്ടിരുന്നു. തൽക്കാലം ടീച്ചർ തന്നെ തുടരെട്ട എന്ന നിലപാടാണ് ഉണ്ടായതെന്ന് പറയുന്നു. ഷാനവാസ് പാദൂർ െഎ ഗ്രൂപ്പുകാരനാണ്. ഡി.സി.സി നേതൃത്വം എ ഗ്രൂപ്പിനാണ്. അതുകൊണ്ടാണ് ഡി.സി.സി നേതൃത്വത്തിന് താൽപര്യമില്ലാത്തതെന്ന് ആരോപണമുണ്ട്. അതേസമയം, ഷാനവാസ് ബാങ്ക് പ്രസിഡൻറ് കൂടിയായതിനാൽ രണ്ടുപദവികൾ ഒരാൾ വഹിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാലാണ് ചെയർമാൻ പദവിയിൽ കോൺഗ്രസ് ആവശ്യം ഉന്നയിക്കാത്തതെന്നും പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.