കണ്ണൂര്‍ സിറ്റി: അക്ഷരങ്ങളുടെ അക്ഷയദീപം തുറന്ന് മാഞ്ചുവട്ടില്‍ എഴുത്തനുഭവങ്ങളുമായി അവര്‍ ഒത്തുകൂടി. ഗവ. സിറ്റി ഹയര്‍ സെക്കൻഡറിയിലെ പൂര്‍വ വിദ്യാർഥികളായ മാധ്യമപ്രവർത്തകരും എഴുത്തുകാരുമാണ് ‘ഓര്‍മിക്കാന്‍ ഒരുമിക്കാം’ പൂർവ വിദ്യാർഥി സംഗമത്തിെൻറ ഭാഗമായി സ്കൂള്‍ മുറ്റത്ത് ഒത്തുചേര്‍ന്നത്. എഴുത്തിെൻറ ലോകത്ത് സാന്നിധ്യമറിയിച്ച വിവിധ തലമുറകളിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അനുഭവ പാഠങ്ങള്‍ ശ്രദ്ധേയമായി. ഒരു ചുറ്റുവട്ടത്തില്‍ ഇത്രയധികം എഴുത്തുകാരുടെ സാന്നിധ്യം കേരളത്തില്‍ തന്നെ അപൂർവമാണെന്ന് സംഗമം ചൂണ്ടിക്കാട്ടി. എം. അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.എം. അബ്ദുല്‍ റഷീദ് മോഡറേറ്ററായിരുന്നു. ഇ.എം. ഹാഷിം, ഒ. ഉസ്മാൻ, ഒ. അബൂട്ടി, ഹനീഫ കുരിക്കളകത്ത്, സലാം കളരിക്കണ്ടി, ജമാല്‍ കണ്ണൂര്‍ സിറ്റി, ബി.കെ. ഫസൽ, ടി. സാലിം, ഫില്‍സര്‍ സൂപ്പ്യാർ, മഷ്ഹൂദ് സൂപ്പ്യാർ, അശ്റഫ് വേലിക്കലകത്ത്, എം.എസ്. ഉമ്മർ, പി.കെ. സാഹിർ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പൽ കെ. സുനിത, ഹെഡ്മാസ്റ്റര്‍ പി. ബാബു, അഷ്റഫ് ബംഗാളി മുഹല്ല എന്നിവർ സംബന്ധിച്ചു. ഏപ്രില്‍ 30ന് നടക്കുന്ന പൂർവ വിദ്യാർഥി സംഗമം 2.30ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പഴയകാല അധ്യാപകരുടെയും വിദ്യാർഥികളുടെയും അനുഭവസാക്ഷ്യം എന്ന പരിപാടിയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.