​താഴെ ചൊവ്വ പുതിയ പാലത്തിന്​ ശിലയിട്ടു

കണ്ണൂർ: ചൊവ്വ പാലത്തിന് സമാന്തരമായി നിര്‍മിക്കുന്ന പുതിയ പാലത്തിെൻറ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. ദേശീയപാതയില്‍ കാനം പുഴക്ക് കുറുകെ നിലവിലുള്ള പാലത്തില്‍നിന്ന് 1.50 മീറ്റര്‍ പടിഞ്ഞാറോട്ട് മാറിയാണ് പുതിയ പാലം നിര്‍മിക്കുന്നത്. 20 മീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട പാലത്തിന് 1.50 മീറ്റര്‍ വീതിയുള്ള നടപ്പാത ഉള്‍പ്പെടെ 9.80 മീറ്റര്‍ വീതിയുണ്ടാകും. പ്രവൃത്തിയുടെ ഭാഗമായി തലശ്ശേരി ഭാഗത്തേക്ക് 30 മീറ്റര്‍ നീളത്തിലും കണ്ണൂര്‍ ഭാഗത്തേക്ക് 70 മീറ്റര്‍ നീളത്തിലും സമീപ റോഡുകളും നിര്‍മിക്കുന്നുണ്ട്. 1968ല്‍ നിര്‍മിച്ചതാണ് നിലവിലെ പാലം. ദേശീയപാത 66ല്‍ കണ്ണൂരിനും തലശ്ശേരിക്കുമിടയില്‍ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഏറെക്കാലമായി പുതിയ പാലമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഒമ്പത് മാസം പൂര്‍ത്തീകരണ കാലാവധി നിശ്ചയിച്ചിട്ടുള്ള പാലത്തിന് 2,73,40699 രൂപയാണ് കരാര്‍ തുക. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 350 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് പാലം നിര്‍മിക്കുന്നത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി വിശിഷ്ടാതിഥിയായി. കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കോര്‍പറേഷന്‍ െഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, കോര്‍പറേഷന്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.ഒ. മോഹനന്‍, വെള്ളോറ രാജന്‍, കൗണ്‍സിലര്‍മാരായ എം.വി. അനില്‍കുമാര്‍, എസ്. ഷാഹിദ, എന്‍. ബാലകൃഷ്ണന്‍, സി. സമീര്‍, തൈക്കണ്ടി മുരളീധരന്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. പങ്കജാക്ഷന്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയര്‍ കെ.പി. പ്രഭാകരന്‍, കോഴിക്കോട് ദേശീയപാത വിഭാഗം സൂപ്രണ്ടിങ് എൻജിനീയര്‍ ടി.എസ്. സിന്ധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.