പി​ണ​റാ​യി പെ​രു​മ​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

കണ്ണൂർ: കലാസാംസ്കാരിക, സർഗാത്മക വിരുന്നുമായി പിണറായി പെരുമ-2017ന് ഇന്ന് പിണറായിയിൽ തുടക്കമാകും. 13വരെ നീളുന്ന സർഗോത്സവം ഇന്ന് വൈകീട്ട് ആറിന് പിണറായി എ.കെ.ജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുഖ്യവേദിയിൽ നടി മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ അധ്യക്ഷത വഹിക്കും. പി.കെ. ശ്രീമതി എം.പി, കെ.കെ. നാരായണൻ എം.എൽ.എ എന്നിവർ പെങ്കടുക്കും. തുടർന്ന് മഞ്ജു വാര്യരുടെ കുച്ചിപ്പുടിയും പുലിമുരുകൻ സിനിമയുടെ പ്രദർശനവുമുണ്ടാകും. പിണറായി സാംസ്കാരികസമിതി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ പ്രമുഖ കലാസാംസ്കാരിക പ്രവർത്തകർ പെങ്കടുക്കും. അഞ്ചുനാൾ നീളുന്ന പരിപാടിയിൽ 35 ഇനങ്ങളിലായി 200ലധികം കലാപ്രതിഭകളാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. എ.കെ.ജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴു വേദികളിലായാണ് പരിപാടികൾ നടക്കുക. രണ്ടാം ദിനമായ 10ന് ഉച്ചക്ക് മൂന്നിന് വിധു വിൻസെൻറിെൻറ മാൻഹോൾ എന്ന സിനിമയുടെ പ്രദർശനവും കുമ്മാട്ടിക്കളിയും നടക്കും. അഞ്ചിന് അറിവരങ്ങ് വേദിയിൽ കവിയരങ്ങ് നടക്കും. ശ്രീകുമാരൻ തമ്പി, മധുസൂദനൻ നായർ, കുരീപ്പുഴ ശ്രീകുമാർ, ഏഴാച്ചേരി രാമചന്ദ്രൻ, ആലേങ്കാട് ലീലാകൃഷ്ണൻ, മുരുകൻ കാട്ടാക്കട, ഗിരീഷ് പുലിയൂർ, ഇന്ദിരാ അശോക്, സുമേഷ് എന്നിവർ കവിത അവതരിപ്പിക്കും. തുടർന്ന് തെരുവുനാടകം, കഥാപ്രസംഗം, മജീഷ്യൻ മുതുകാടിെൻറ മാജിക് ഷോ എന്നിവ അരങ്ങേറും. 11ന് ഉച്ചക്കുശേഷം മൂന്നിന് കാടുപൂക്കുന്ന നേരം സിനിമ പ്രദർശിപ്പിക്കും. തുടർന്ന് പുലിക്കളി. വൈകീട്ട് അഞ്ചിന് കഥയരങ്ങിൽ ടി. പദ്മനാഭൻ, സക്കറിയ, സി. രാധാകൃഷ്്ണൻ, എം. മുകുന്ദൻ, യു.കെ. കുമാരൻ, ചന്ദ്രപ്രകാശ്, സതീഷ് ബാബു പയ്യന്നൂർ, ഇന്ദുഗോപൻ, സുഭാഷ് ചന്ദ്രൻ എന്നിവർ പെങ്കടുക്കും. തെരുവുനാടകം, നാടൻപാട്ടുകൾ, ഗാനമേള, കമ്മട്ടിപ്പാടം സിനിമ പ്രദർശനം എന്നിവ നടക്കും. 12ന് ഒറ്റാൽ, മഹേഷിെൻറ പ്രതികാരം സിനിമകൾ പ്രദർശിപ്പിക്കും. അർജുന നൃത്തം, ജയരാജ് വാര്യരുടെ ചിരിയരങ്ങ്, ലക്ഷ്മി ഗോപാലസ്വാമി, വിനീത് എന്നിവരുടെ ഭരതനാട്യവും ഉണ്ടാകും. 13ന് വൈകീട്ട് അഞ്ചിന് പിണറായി പെരുമയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കെ.കെ. രാജീവൻ, ഒ.വി. ജനാർദനൻ, കെ.യു. ബാലകൃഷ്ണൻ, ടി.പി. രാജീവൻ, എ. നിഖിൽകുമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.