മോ​ഷ്​​ടി​ച്ച ബൈ​ക്കു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

വളപട്ടണം: മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കുകയായിരുന്ന മൂവർസംഘത്തെ വളപട്ടണം പൊലീസ് പിടികൂടി. കഴിഞ്ഞദിവസം പുതിയതെരു പനങ്കാവിൽ നടന്ന വാഹനപരിശോധനയിലാണ് നാറാത്ത് ആലിൻകീഴിൽ സ്വദേശി ലിഥിൻ (22), കപ്പക്കടവ് വായനശാലക്ക് സമീപം താമസിക്കുന്ന അഖിൽ (19), റെജിനാസ് (20) എന്നിവരെ മോഷ്ടിച്ച ബൈക്കുമായി വളപട്ടണം എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പിടികൂടിയ ബൈക്ക് കാഞ്ഞിരോട് തെരുവിലെ പള്ളിയിലെ മോഷണംപോയതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷണം നടത്തിയതെന്ന് കരുതുന്ന രണ്ട് ബൈക്കുകൾകൂടി കണ്ടെടുത്തിട്ടുണ്ട്. കഞ്ചാവ് വിൽപനയും ഉപയോഗവും പതിവാക്കിയവരാണെന്നും മോഷ്ടിച്ച വാഹനത്തിന് വ്യാജ നമ്പർപ്ലേറ്റ് സ്ഥാപിച്ച് സ്വന്തം ആവശ്യത്തിനുപയോഗിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.