മട്ടന്നൂർ: സ്‌കൂള്‍പരിസരത്ത് വിദ്യാര്‍ഥിയെ പൊലീസ് മർദിച്ചതായി പരാതി. മട്ടന്നൂര്‍ വെമ്പടിയിലെ വിഷ്ണുനിവാസില്‍ സുരേഷ് ബാബുവിെൻറ മകന്‍ വിഷ്ണുവിനാണ് (14) മർദനമേറ്റത്. വിഷ്ണുവിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും കൈക്കും പുറത്തും ലാത്തികൊണ്ട് അടിയേറ്റ പാടുണ്ട്. മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിയാണ്. മാറ്റിവെച്ച കണക്കുപരീക്ഷ എഴുതിയശേഷം വ്യാഴാഴ്ച വൈകീട്ട് സ്‌കൂളിനു സമീപത്തെ കടയില്‍നിന്ന് ഐസ്‌ക്രീം വാങ്ങുന്നതിനിടെ എസ്.ഐ വിനോദ് വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് ലാത്തികൊണ്ട് മർദിച്ചെന്നാണ് വിഷ്ണു പറയുന്നത്. പ്രകോപനമൊന്നുമില്ലാതെയാണത്രെ എസ്.ഐ മര്‍ദിച്ചത്. അധ്യയനവര്‍ഷത്തെ അവസാന ദിവസമായതിനാല്‍ സ്‌കൂളിനു മുന്നില്‍ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പൊലീസ് മർദനത്തെ സംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, എസ്.പി എന്നിവര്‍ക്ക് രക്ഷിതാക്കള്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.