മട്ടന്നൂരിൽ പൊതു വാതകശ്മശാനം ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

മട്ടന്നൂർ: നഗരസഭ കരിത്തൂർപറമ്പിൽ നിർമിച്ച പൊതു വാതക ശ്മശാനം ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഇതോടെ നഗരസഭയിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് യാഥാർഥ്യമാകുന്നത്. മട്ടന്നൂർ–പൊറോറ റോഡിൽ നഗരസഭ വക സ്​ഥലത്ത് ഒരു കോടി രൂപ ചെലവിട്ടാണ് വാതക ശ്മശാനം നിർമിച്ചത്. ആധുനിക സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തി നിർമിച്ച ശ്മശാനത്തിൽ മൃതദേഹം മിനിറ്റുകൾക്കകം ദഹിപ്പിക്കാനാകും. മലിനീകരണ പ്രശ്നങ്ങളിൽ നിന്ന് വിമുക്തവുമാണ്. ആദ്യഘട്ടത്തിൽ ഒരു ഗ്യാസ്​ ചേംബറാണ് ഉണ്ടാവുക. പുറത്ത് മുപ്പതടിയോളം ഉയരത്തിൽ സജ്ജീകരിച്ച പുകക്കുഴൽ പുകയെ ഉയരത്തിൽ അന്തരീക്ഷത്തിൽ തള്ളും. മലിനജലം ഫിൽട്ടർ ചെയ്യുന്നതിനും മറ്റ് അവശിഷ്ടങ്ങൾ സംസ്​കരിക്കുന്നതിനും സൗകര്യമുണ്ട്. ഒറ്റനില കെട്ടിടത്തിൽ ജനങ്ങൾക്ക് വിശ്രമിക്കാനുള്ള സംവിധാനവും വിശ്വാസ പ്രകാരം മരണാനന്തര ചടങ്ങുകൾ നടത്താനുള്ള സജ്ജീകരണങ്ങളുമുണ്ട്. മുൻവശത്ത് പൂന്തോട്ടവും പാർക്കും ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. വൃത്തിയും സൗന്ദര്യവുമുള്ള അന്തരീക്ഷം ഒരുക്കാൻ 30 ലക്ഷം രൂപ നഗരസഭാ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശ്മശാനത്തിെൻറ പരിപാലനത്തിന് ജീവനക്കാരെ നിയമിക്കും. സമീപ നഗരസഭയിലുള്ളവർക്കും പഞ്ചായത്തിലുള്ളവർക്കും ശ്മശാനം ഉപയോഗപ്പെടുത്താനാവും. ഉദ്ഘാടനത്തിെൻറ സംഘാടക സമിതി രൂപവത്കരണം പൊറോറ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ശ്മശാനത്തിന് മുന്നിൽ പ്രവർത്തിക്കുന്ന മാലിന്യസംസ്​കരണ കേന്ദ്രത്തിലെ ബയോഗ്യാസ്​ പ്ലാൻറ്, പ്ലാസ്​റ്റിക് സംസ്​കരണ കേന്ദ്രം എന്നിവയും ഇതോടൊന്നിച്ച് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.