പാപ്പിനിശ്ശേരിയിൽ റോഡ് സുരക്ഷക്ക് ഇനി കർമസേന

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ദേശീയപാതയിൽ റോഡ് സുരക്ഷക്ക് കർമസേനയെ ഏർപ്പെടുത്തി. ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിെൻറ കീഴിൽ പാപ്പിനിശ്ശേരി പഞ്ചായത്തിൽ കർമസേന രൂപവത്കരിച്ചു. കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഇതിെൻറ ഭാഗമായി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട നൂറ് അംഗങ്ങൾക്ക് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വിദഗ്ധ പരിശീലനം നൽകി. സുരക്ഷിത സമൂഹം എന്ന പേരിട്ട പദ്ധതിയിലൂടെ വിദഗ്ധ പരിശീലനം നേടിയ കർമസേനാംഗങ്ങൾ വാർഡ്തലത്തിൽ വിഷയവുമായി ബന്ധപ്പെട്ട് പരിശീലനം നൽകി. റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10 മുതൽ കണ്ണൂർ പൊലീസ്​ സഹകരണ സംഘം ഹാളിൽ ഡ്രൈവിങ് സ്​കൂൾ അധ്യാപകർക്കും ഡ്രൈവർമാർക്കും റോഡ് സുരക്ഷാ സംവിധാനത്തിൽ ഏകദിന പരിശീലനം നൽകും. പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. സി. റീന അധ്യക്ഷത വഹിച്ചു. വളപട്ടണം സി.ഐ ടി.കെ. രത്നാകരൻ, എസ്​.ഐ ശ്രീജിത്ത് കൊടേരി എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷ, പ്രഥമ ശുശ്രൂഷ, മറ്റ് സുരക്ഷാ മേഖലകൾ എന്നിവയിൽ സേനാംഗങ്ങൾക്ക് വിദഗ്ധ പരിശീലനം നൽകി. ടി.വി. സതീഷ്, ബി. സുബിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.