തലശ്ശേരി: നിയന്ത്രണംവിട്ട സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്ക്. തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ മണവാട്ടി ജങ്ഷനില്‍ ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. തലശ്ശേരിയില്‍നിന്ന് വടകരയിലേക്ക് പോകുന്ന കെ.എല്‍ 13 കെ 8719 നമ്പര്‍ സൂര്യ ബസ് പൂട്ടിക്കിടന്ന യാച്ച് ജെന്‍ഡ്സ് വെയര്‍ കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബസ് ഡ്രൈവര്‍ കൊടുവള്ളി ശാന്തനിവാസില്‍ മനോജ് (50), കണ്ടക്ടര്‍ പാറപ്രം കോമത്ത് ഷാജി (45), ക്ളീനര്‍ കതിരൂര്‍ പന്ന്യന്‍റവിട എ.കെ. ഭാസ്കരന്‍ (55), യാത്രക്കാരായ ടെമ്പ്ള്‍ഗേറ്റ് കല്യാട്ട് ഹൗസില്‍ പി. വിനോദ് (44), തലശ്ശേരി സഹകരണ വനിതാ കോളജ് വിദ്യാര്‍ഥിനി മാഹി വിസ്നാസില്‍ കെ. അഫ്ന (17), സി. ടാക് കോളജ് വിദ്യാര്‍ഥി അഴിയൂര്‍ പി.പി ഹൗസില്‍ പി.പി. നിജാസ് (19), പുന്നോല്‍ നഫീസില്‍ എം. മമ്മു (70), മാഹി മനാമയില്‍ കെ.കെ. സുഹറ (52), മേമുണ്ട എടയത്തുതാഴെ കുനിയിലെ ഇ.കെ. നാരായണി (48), തലായി തിണ്ടുമ്മല്‍ ഹൗസില്‍ സി.ടി. സുധീര്‍ (60), കുറിച്ചിയില്‍ നവജ്യോതിയില്‍ കെ. രവീന്ദ്രന്‍ (70), പൂക്കോം കുഞ്ഞിപറമ്പത്ത് ബാലകൃഷ്ണന്‍ (30), വടകര പിലാവുള്ളതില്‍ ഹൗസില്‍ രാഘവന്‍ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസ് ബ്രേക് ഡൗണായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയുടെ നെയിം ബോര്‍ഡ് ഭാഗികമായി തകര്‍ത്ത ബസ് ഷട്ടറില്‍ ഇടിച്ചാണ് നിന്നത്. ബസിന്‍െറ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. രാവിലെ തുറന്നുപ്രവര്‍ത്തിച്ചിരുന്ന കടജീവനക്കാരന് അസുഖമായതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കാന്‍ ഉടമ കൂട്ടിപ്പോയതായിരുന്നു. ഇതത്തേുടര്‍ന്നാണ് കട പൂട്ടിയത്. അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞദിവസം പാനൂരില്‍ ടിപ്പര്‍ ലോറി കടയിലേക്ക് പാഞ്ഞുകയറിയും മുഴപ്പിലങ്ങാട് ടോള്‍ ബൂത്തില്‍ കണ്ടെയ്നര്‍ മറിഞ്ഞും ഉണ്ടായ അപകടങ്ങളില്‍ ജീവഹാനി സംഭവിച്ചതിന്‍െറ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. അതിനിടയിലാണ് തലശ്ശേരി നഗരത്തില്‍തന്നെ സമാനമായ അപകടമുണ്ടായത്. തലനാരിഴക്കാണ് വന്‍ദുരന്തം വഴിമാറിയത്. തിരക്കേറിയസ്ഥലത്ത് ബസിന്‍െറ വരവിലെ പന്തികേട് കണ്ടതോടെ ജനങ്ങള്‍ ഓടിമാറിയതിനാലാണ് വലിയ ദുരന്തം വഴിമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.