ഡോ. ദീപക്കിന്‍െറയും ഇര്‍ഷാദിന്‍െറയും നൊമ്പര സ്മരണക്ക് നാളെ ഒരു വയസ്സ്

കേളകം: നേപ്പാളിനെ കശക്കിയെറിഞ്ഞ ഭൂകമ്പത്തില്‍ മരിച്ച യുവ ഡോക്ടര്‍മാരുടെ നൊമ്പര സ്മരണക്ക് നാളെ ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നാണ് നേപ്പാളിലെ കാഠ്മണ്ഡുവിലുണ്ടായ ഭൂകമ്പത്തില്‍ കണ്ണൂര്‍ കേളകം കുണ്ടേരിയിലെ കളപ്പുരക്കല്‍ തോമസ് -മോളി ദമ്പതിമാരുടെ ഏകമകന്‍ ഡോ. ദീപക് കെ. തോമസും കാസര്‍കോട് ആനബാഗിലു സ്വദേശി എ.എന്‍. ഷംസുദ്ദീന്‍െറയും ആസിയയുടെയും മകന്‍ എ.എസ്. ഇര്‍ഷാദും മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന വടകര സ്വദേശി ഡോ. അബിന്‍ സുരി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. വയനാട് എടവക പി.എച്ച്.സിയില്‍ ഡോക്ടറായിരുന്നു ദീപക്. മാനന്തവാടി ജില്ലാ ആശുപത്രിയിലായിരുന്നു ഇര്‍ഷാദ് സേവനമനുഷ്ഠിച്ചിരുന്നത്. വിനോദയാത്രികരായി നേപ്പാളിലത്തെിയ ഇവര്‍ താമസിച്ചിരുന്ന കാഠ്മണ്ഡുവിലെ ബജറ്റ് ഹോട്ടല്‍ തകര്‍ന്നായിരുന്നു ദുരന്തം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ 51ാം ബാച്ചുകാരായ ഇരുവരും ബിരുദാനന്തര ബിരുദത്തിന് ചേരാനിരിക്കെയാണ് വിധി തട്ടിയെടുത്തത്. സഹപാഠികളുടെ ഓര്‍മദിനത്തില്‍ 51ാം ബാച്ചിലെ അമ്പതോളം ഡോക്ടര്‍മാരും റിട്ട. പ്രഫസര്‍ ഖദീജ മുംതാസിന്‍െറ നേതൃത്വത്തില്‍ ഡോക്ടര്‍മാരും ഗുരുനാഥന്മാരും ഇന്ന് രാത്രി കണിച്ചാറിലെ ഡോ. ദീപക്കിന്‍െറ വീട്ടില്‍ ഒത്തുചേര്‍ന്ന് ഓര്‍മകള്‍ പങ്കിടും. ദീപക്കിന്‍െറ ഓര്‍മദിനമായ തിങ്കളാഴ്ച കണിച്ചാര്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ഥനാ കൂട്ടായ്മയും നടക്കും. രാവിലെ എട്ട് മണിക്ക് കണിച്ചാര്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥനയും തുടര്‍ന്ന് 10 മണിക്ക് കുണ്ടേരി കളപ്പുരക്കല്‍ വീട്ടില്‍ പ്രാര്‍ഥനാ കൂട്ടായ്മയും നടക്കും. ചടങ്ങുകളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ദീപക്കിന്‍െറ സഹപാഠികളായ ഡോക്ടര്‍മാരും കോളജ് അധികൃതരും സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരും നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരും പങ്കെടുക്കും. 30ന് കേളകം ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂളില്‍ മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ളാസും സെമിനാറും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.