ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനവുമായി എം.സി.സി

തലശ്ശേരി: ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്‍െറ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ (എം.സി.സി) ആരംഭിച്ചു. കേരളത്തില്‍നിന്ന് സംവിധാനത്തിന്‍െറ ഭാഗമാകുന്ന ആദ്യ ആശുപത്രിയാണ് എം.സി.സി. ആശുപത്രിയില്‍ പുതുതായി വരുന്ന രോഗികള്‍ക്ക് (New Case Registration) ഈ സംവിധാനം ഉപയോഗിച്ച് മുന്‍കൂട്ടി രജിസ്ട്രേഷന്‍/ടോക്കണ്‍ ചെയ്യാം. എം.സി.സിയുടെ വെബ്സൈറ്റിലും www.mcc.kerala.gov.in ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സിസ്റ്റം വെബ്സൈറ്റിലും www.ors.gov.in ഈ സൗകര്യം ലഭ്യമാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സിസ്റ്റം മുഖേന രാജ്യത്തെ പ്രധാന ആശുപത്രികളിലേക്കുള്ള രജിസ്ട്രേഷന്‍/സന്ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യാനും ലാബോറട്ടറി റിപ്പോര്‍ട്ടുകള്‍ എന്നിവ കാണാനും സാധിക്കും. ഇന്ത്യയിലെ വിവിധ ആശുപത്രികളെ സംയോജിപ്പിച്ചുകൊണ്ടുള്ള പേഷ്യന്‍റ് പോര്‍ട്ടല്‍ സംവിധാനമാണിത്. ക്ളൗഡ് സര്‍വിസിലാണ് ആപ്ളിക്കേഷന്‍െറ പ്രവര്‍ത്തനം.ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മൊബൈലില്‍ സന്ദേശം ലഭിക്കും. ഈ സന്ദേശവുമായി പുതിയ രോഗികളെ രജിസ്റ്റര്‍ ചെയ്യുന്ന കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതുവഴി രജിസ്ട്രേഷനുള്ള കാത്തിരിപ്പ് ഒഴിവാക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.