കീഴല്ലൂര്‍ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

മട്ടന്നൂര്‍: കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായി. കണ്ണൂര്‍ വിമാനത്താവള പ്രദേശത്തിന്‍െറ ഭൂരിഭാഗം വരുന്ന കീഴല്ലൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും തൊട്ടടുത്ത മട്ടന്നൂര്‍ നഗരസഭയിലെ കാരയിലുമാണ് കുടിവെള്ള ക്ഷാമം നേരിടുന്നത്. കീഴല്ലൂര്‍ പഞ്ചായത്തിലെ 24 കേന്ദ്രങ്ങളില്‍ കുടിവെള്ള ക്ഷാമം ഉള്ളതായി കാണിച്ച് കലക്ടര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും പഞ്ചായത്ത് നിവേദനം നല്‍കിയെങ്കിലും കുടിവെള്ള വിതരണം എട്ട് കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ നടക്കുന്നത്. കാനാട്, എടയന്നൂര്‍ പള്ളിക്കുന്ന്, കൊതേരി സ്കൂള്‍ പരിസരം, നല്ലാണി, പനയത്താംപറമ്പ്, ചെറുകുനി ലക്ഷം വീട്, പറമ്പ് എന്നിവിടങ്ങളാണവ. കഴിഞ്ഞ വര്‍ഷം മേയ് മാസമാണ് ജലവിതരണം ആരംഭിച്ചതെങ്കിലും ഇത്തവണ ഏപ്രില്‍ മാസം ആദ്യവാരം തന്നെ വിതരണം ആവശ്യമായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കുടിവെള്ള ക്ഷാമം വര്‍ധിക്കാനാണ് സാധ്യതയെന്നും റവന്യൂ വകുപ്പ് വിഷയത്തില്‍ വിമുഖത കാണിക്കുകയാണെന്നും കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. രാജന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.