ഷോക്കേറ്റ് മരിച്ച യുവസൈനികന് നാടിന്‍െറ യാത്രാമൊഴി

പേരാവൂര്‍: പഞ്ചാബില്‍ ഷോക്കേറ്റ് മരിച്ച യുവസൈനികന്‍ മാതമംഗലം അഭിലാഷിന് ജന്മനാടും ജനപ്രതിനിധികളും സൈനികരും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. പൊതുദര്‍ശനകേന്ദ്രത്തില്‍ രാവിലെ ഏഴുമണി മുതല്‍ അന്തിമോപചാരമര്‍പ്പിക്കാനത്തെിയവരുടെ തിരക്കായിരുന്നു. തുടര്‍ന്ന് 10 മണിയോടെ സൈനികരുടെ അകമ്പടിയോടെ ആംബുലന്‍സില്‍ മൃതദേഹം വീട്ടിലത്തെിച്ചു. വഴിയില്‍ പുഷ്പങ്ങള്‍ വിതറിയാണ് ജന്മനാട് യാത്രയാക്കിയത്.ദേശീയ പതാക പുതപ്പിച്ച മൃതദേഹത്തില്‍ അഭിലാഷിന്‍െറ ഒൗദ്യോഗിക സൈനിക യൂനിഫോം പ്രതീകാത്മകമായി ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ 122 ടെറിറ്റോറിയല്‍ ആര്‍മിയിലെ സൈനികര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സഹോദരങ്ങളായ രാജേഷ്, ബിജു എന്നിവര്‍ ചിതക്ക് തീ കൊളുത്തി. അഭിലാഷിനായി ഭാര്യ ഷില്‍ന വാങ്ങിയ ഓണക്കോടി മൃതദേഹത്തില്‍ വെച്ചായിരുന്നു സംസ്കരിച്ചത്. പി.കെ. ശ്രീമതി എം.പി, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, തലശ്ശേരി താലൂക്ക് തഹസില്‍ദാര്‍ ആഷിഖ്, നായിക് സുബേദാര്‍ കെ. വിജയകുമാര്‍, കണ്ണൂര്‍ സൈനിക് വെല്‍ഫെയര്‍ ഓഫിസര്‍ ജോഷി, ലാസ്റ്റ് നായിക് രാജേഷ് കുമാര്‍, സുബേദാര്‍ അനില്‍, സുബേദാര്‍ പ്രകാശന്‍, പേരാവൂര്‍ എസ്.ഐ പി. നളിനാക്ഷന്‍, എക്സ് സര്‍വിസ് മെന്‍ കോഓഡിനേഷന്‍ കമ്മിറ്റി ജില്ലാ പ്രസിഡന്‍റ് വിജയന്‍ പാറാലി, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ഏരിയ സെക്രട്ടറി അഡ്വ. എം. രാജന്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹരിദാസന്‍, അനൂപ് നാമത്ത്, കെ. ജയപ്രകാശ്, അഭീഷ് കുമാര്‍, പ്രകാശന്‍ തുടങ്ങിയവര്‍ പുഷ്പ ചക്രങ്ങള്‍ അര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.