കൂത്തുപറമ്പ്: സംസ്ഥാന സര്‍ക്കാറിന്‍െറ 2015ലെ ആരോഗ്യ കേരള പുരസ്കാരത്തിന്‍െറ മൂന്നാംസ്ഥാനം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. സെപ്റ്റംബര്‍ 18ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാന ഗവര്‍ണറില്‍നിന്ന് പഞ്ചായത്തിന്‍െറ സാരഥികള്‍ അവാര്‍ഡ് ഏറ്റുവാങ്ങും. കഴിഞ്ഞ വര്‍ഷം ആരോഗ്യ കേരള പുരസ്കാരത്തിന് അര്‍ഹത നേടിയത് മാങ്ങാട്ടിടം പഞ്ചായത്തായിരുന്നു. ഈ വര്‍ഷം സംസ്ഥാന തലത്തില്‍ അവാര്‍ഡിനായി പരിഗണിച്ച മലബാര്‍ മേഖലയിലെ ഏക പഞ്ചായത്ത് മാങ്ങാട്ടിടമാണ്. ഇത്തവണ സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനം ഇടുക്കി ജില്ലയിലെ ചക്കപള്ളം ഗ്രാമപഞ്ചായത്തിനും രണ്ടാംസ്ഥാനം തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പഞ്ചായത്തിനുമാണ്. നേരത്തെ രണ്ടുതവണ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള ‘സ്വരാജ്’ ട്രോഫിയടക്കം നിരവധി അംഗീകാരങ്ങള്‍ മാങ്ങാട്ടിടം പഞ്ചായത്ത് കരസ്ഥമാക്കിയിരുന്നു. ആരോഗ്യരംഗത്ത് നൂതനവും ജനകീയവുമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന ഗ്രാമപഞ്ചായത്തുകളെയാണ് ആരോഗ്യ കേരളം പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ആഴ്ചയില്‍ നാലുതവണ ഹോംകെയര്‍ സംവിധാനത്തോടെയുള്ള സാന്ത്വന പരിചരണ പദ്ധതി, ഫിസിയോതെറപ്പി സേവനം, പ്ളാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശുചിത്വശീലവത്കരണം തുടങ്ങിയവയാണ് പഞ്ചായത്ത് നടപ്പിലാക്കുന്ന ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കുടുംബശ്രീ വഴി സംവിധാനമൊരുക്കി. ഇവ വേര്‍തിരിച്ച് റീസൈക്ളിങ്ങിനയക്കും. വിദ്യാലയങ്ങളില്‍ ശുചിത്വപെട്ടി, വീടുകളില്‍ ഉറവിട മാലിന്യ സംസ്കരണത്തിനായി പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ളാന്‍റ് തുടങ്ങിയ പദ്ധതികളും മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.