ബാവോട്ടുപാറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

മട്ടന്നൂര്‍: ഉരുവച്ചാലിനടുത്ത ബാവോട്ടുപാറയില്‍ മഞ്ചേരിപ്പൊയില്‍ റോഡില്‍ ക്വാറിക്കു സമീപം വാഴയില്‍ കെ. സന്തോഷിന്‍െറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. മട്ടന്നൂര്‍ സി.ഐ ടി. ഉത്തംദാസ്, എസ്.ഐ കെ.എസ്. സുശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. ഒരു പ്രശ്നങ്ങളുമില്ലാത്ത പ്രദേശത്ത് സി.പി.എം ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കുകയാണെന്നും സന്തോഷ് കഴിഞ്ഞ ഒരു വര്‍ഷമായി ബി.ജെ.പിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും ഇതിന്‍െറ വിരോധമാണ് സംഭവത്തിനു പിന്നിലെന്നും യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് ബിജു ഏളക്കുഴി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.