അഞ്ചരക്കണ്ടി: ചളിനിറഞ്ഞ് ദുഷ്കരമായ പലേരിവയല്‍-മണിയത്തുങ്കണ്ടി റോഡിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരം കാണാന്‍ ആരോടാണ് പറയേണ്ടതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴ പ്രദേശത്തുകാരെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. റോഡ് പൂര്‍ണമായും ചളിക്കുളമായി മാറി. റോഡിന്‍െറ ആദ്യഭാഗം മുതല്‍ 100 മീറ്റര്‍ വരെ ടാറിങ് പ്രവൃത്തി നടത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള 150 മീറ്റര്‍ റോഡിന്‍െറ സ്ഥിതിയാണ് ശോച്യാവസ്ഥയിലുള്ളത്. പലേരി, കൊമ്പില്‍, മണിയത്തുങ്കണ്ടി ഭാഗങ്ങളിലെ അമ്പതിന് മുകളില്‍ വീട്ടുകാര്‍ക്ക് കാല്‍നടയാത്ര നടത്തണമെങ്കില്‍ കടമ്പകളേറെ കടക്കണം. സ്കൂളുകളിലേക്കും മദ്റസകളിലേക്കും പോകേണ്ട വിദ്യാര്‍ഥികള്‍ക്കാണ് റോഡിന്‍െറ സ്ഥിതി ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്ക്, പുറമെ ബൈക്ക് യാത്രികര്‍ക്കും ഇതുവഴി യാത്രക്ക് സാധ്യമല്ല. വാഹനങ്ങള്‍ ട്രിപ്പ് വിളിച്ചാല്‍ വരാറില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ പലേരി വാര്‍ഡിലെ റോഡാണിത്. ടാറിങ് പ്രവൃത്തി നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും അനുകൂല നടപടികള്‍ ഇതുവരെ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.