കൂത്തുപറമ്പില്‍ കള്ളനോട്ട് കണ്ടത്തെിയ സംഭവം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ കള്ളനോട്ട് കണ്ടത്തെിയ സംഭവത്തില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കിണവക്കല്‍ കപ്പാറയിലെ വി.കെ. ഷാഹുല്‍ ഹമീദ്, ആബൂട്ടി എന്നിവരെയാണ് കൂത്തുപറമ്പ് എസ്.ഐ ശിവന്‍ ചോടോത്തിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. എസ്.ബി.ടി തൊക്കിലങ്ങാടി ശാഖയില്‍ അടക്കാനായി കൊണ്ടുപോയ നാലുലക്ഷത്തോളം രൂപയില്‍ 1000 രൂപയുടെ 13 കള്ളനോട്ടാണ് കണ്ടത്തെിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്നേ ദിവസം കണ്ണവത്തെ ഷഫ്നാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പൊലീസ് അന്വേഷണത്തിന്‍െറ ഭാഗമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഷഫ്നാസ് റിമാന്‍ഡിലാണ്. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് മേഖലയില്‍ കള്ളനോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന പരാതി നേരത്തേ ഉയര്‍ന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.