കണ്ണൂര്‍: കണ്ണൂരിലെ വനിതാ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം, പയ്യാമ്പലത്ത് കണ്‍ട്രോള്‍ റൂം ഉദ്ഘാടനം, കണ്‍ട്രോള്‍ റൂമിന്‍െറ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്, നഗരത്തില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം എന്നിവ വെള്ളിയാഴ്ച ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും കൈയേറ്റങ്ങളും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കാര്യക്ഷമമായും കൃത്യതയോടെയും സമയ ബന്ധിതമായും കൈകാര്യം ചെയ്യാനും അവരുടെ സുരക്ഷ ഉറപ്പ് വരുത്താനും അടിയന്തര സഹായം ഉറപ്പു വരുത്താനും വനിതാ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ കഴിയും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭയാശങ്കയില്ലാതെ ഏത് സമയത്തും കയറിച്ചെല്ലാനും സഹായം തേടാനും വനിതാ പൊലീസ് സ്റ്റേഷന്‍ സദാ സജ്ജമായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍ പറഞ്ഞു. സമീപകാലത്ത് അഴീക്കോട്, അഴീക്കല്‍ ഭാഗങ്ങളില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷ സ്ഥലങ്ങളില്‍ സമാധാനം ഉറപ്പാക്കുന്നതിനും സദാസമയവും സേവനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് പയ്യാമ്പലത്ത് കണ്‍ട്രോള്‍ റൂം തുടങ്ങുന്നത്. അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പൊലീസിന്‍െറ സേവനം ഉറപ്പാക്കാവുന്നതാണ്. സൈബര്‍, ഹൈടെക് കുറ്റകൃത്യങ്ങളുടെ കാലഘട്ടത്തില്‍ കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ട്രാഫിക് സംവിധാനം കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തന സജ്ജമാക്കാനും ട്രാഫിക് കുറ്റകൃത്യങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ കണ്ടത്തെി കുറ്റവാളികള്‍, വാഹന ഉടമകള്‍ എന്നിവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കഴിയും. എല്ലാ തെളിവുകളും ശേഖരിക്കാന്‍ കഴിയുന്ന ശക്തമായ റേഞ്ചുള്ള കാമറകളാണ് വഴിയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.