സംഘ്പരിവാര്‍ രാഷ്ട്രീയം നാടിനാപത്ത് –എ.കെ. ആന്‍റണി

ചക്കരക്കല്ല്: സംഘ്പരിവാറിന്‍െറ വര്‍ഗീയ അജണ്ടയും സി.പി.എമ്മിന്‍െറ അക്രമ രാഷ്ട്രീയവും രാജ്യത്തെ ശിഥിലമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായിരുന്ന എ.കെ. ആന്‍റണി. ചക്കരക്കല്ലില്‍ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വരുന്ന തെരഞ്ഞെടുപ്പിന് രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ട്. ഒന്ന് ജാതിമത വര്‍ഗീയ സംഘട്ടനങ്ങളുണ്ടാക്കുന്ന ശക്തികളെ തകര്‍ക്കുക, രണ്ട് അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക. ഇന്ത്യയുടെ ഭരണഘടന ദുര്‍ബലപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്. ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്‍റിന്‍െറ ഭരണ നേട്ടങ്ങള്‍ യു.ഡി.എഫിന്‍െറ വിജയത്തിന് വഴിതെളിക്കും. കേരളം വികസനത്തിന്‍െറ പാതയിലാണ്. യുവാക്കള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കാന്‍ യു.ഡി.എഫിന് മാത്രമേ സാധ്യമാവൂ. അതിനുതകുന്ന രീതിയിലുള്ള ഭരണമാണ് കേരളത്തില്‍ നിലവിലുള്ളത്. ഈ തെരഞ്ഞെടുപ്പ് സെമി ഫൈനലാണ്. അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫൈനല്‍ മത്സരമാണ്. അതില്‍ യു.ഡി.എഫ് ജയിക്കും. ഭരണ തുടര്‍ച്ചയുണ്ടാകും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍മടം മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ സി. രഘുനാഥ് അധ്യക്ഷത വഹിച്ചു. സതീശന്‍ പാച്ചേനി, മമ്പറം ദിവാകരന്‍, കെ.സി. കടമ്പൂരാന്‍, അഡ്വ. ബ്രിജേഷ് കുമാര്‍, മുസ്തഫ മാസ്റ്റര്‍, എം.കെ. മോഹനന്‍, വട്ടത്താരി വിജയന്‍, ബി. കരുണന്‍, കെ.കെ. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.