കണ്ണൂര്‍: ചാലാട്ട് വിമത കോണ്‍ഗ്രസ് പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ലീഗ് സ്ഥാനാര്‍ഥിയുടെ പ്രചാരണ വാഹനത്തില്‍നിന്ന് ഇവിടെ മത്സരിക്കുന്ന വിമത സ്ഥാനാര്‍ഥി പി.കെ. രാഗേഷിനെതിരെ മോശമായി പരാമര്‍ശമുണ്ടായെന്നാരോപിച്ച് പി.കെ. രാഗേഷിനെ അനുകൂലിക്കുന്ന വിഭാഗം പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം ചാലാട് ടൗണിലെ ലീഗ് ഓഫിസിനു സമീപം എത്തിയതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ഇതേതുടര്‍ന്ന് സംഘടിച്ചത്തെിയ ലീഗ് പ്രവര്‍ത്തകരും പ്രകടനക്കാരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങുമെന്ന ഘട്ടമത്തെിയതോടെ പൊലീസ് ഇടപെടുകയായിരുന്നു. തുടര്‍ന്ന് ഇരുഭാഗത്തെയും പ്രവര്‍ത്തകരെ പൊലീസ് പിന്തിരിപ്പിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. കണ്ണൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് വിമത സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ ഡിവിഷനാണ് പഞ്ഞിക്കല്‍. ഇവിടെ ലീഗ് സ്ഥാനാര്‍ഥിയാണ് യു.ഡി.എഫിനുവേണ്ടി രംഗത്തുള്ളത്. സി.പി.എം മത്സരിക്കുന്ന ഇവിടെ ലീഗ് സ്ഥാനാര്‍ഥിക്ക് കടുത്ത ഭീഷണി സൃഷ്ടിച്ച് വിമതസ്ഥാനാര്‍ഥിയായി മുന്‍ പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. രാഗേഷും രംഗത്തുണ്ട്. നാമനിര്‍ദേശ പത്രിക നല്‍കിയത് മുതല്‍ ചെറിയതോതില്‍ ഇവിടെ വിമതവിഭാഗവും ലീഗും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തില്‍ ചാലാട് പ്രശ്നബാധിതമായി ജില്ലാ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.