പയ്യന്നൂരില്‍ ഭാര്യയും ഭര്‍ത്താവും മത്സരരംഗത്ത്

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയില്‍ ഭാര്യയും ഭര്‍ത്താവും മത്സരിക്കുന്നു. തൊട്ടടുത്ത രണ്ടു വാര്‍ഡുകളിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികളായി രണ്ടുംപേരും ജനവിധി തേടുന്നത്. 26ാം വാര്‍ഡായ പടോളിയില്‍ നിലവിലുള്ള കൗണ്‍സിലര്‍ അത്തായി പത്മിനി മത്സരിക്കുമ്പോള്‍ തൊട്ടടുത്ത 27ാം വാര്‍ഡായ ടെമ്പിള്‍ വാര്‍ഡിലാണ് ഭര്‍ത്താവ് മോഹനന്‍ പുറച്ചേരി അങ്കത്തിനിറങ്ങിയത്. ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നത്. നിലവില്‍ 27ാം വാര്‍ഡിനെയാണ് അത്തായി പത്മിനി പ്രതിനിധാനം ചെയ്യുന്നത്. ഇത് ജനറല്‍ വാര്‍ഡായപ്പോള്‍ ഇവിടെ മോഹനനെയാണ് പാര്‍ട്ടി നിയോഗിച്ചത്. തൊട്ടടുത്ത വനിതാ സംവരണ വാര്‍ഡിലേക്ക് പത്മിനിയെയും തീരുമാനിക്കുകയായിരുന്നു. സി.പി.എമ്മിലെ പി. പ്രീതയാണ് പത്മിനിയുടെ എതിരാളി. പി. ജ്യോതി ബി.ജെ.പി ടിക്കറ്റിലും മത്സരിക്കുന്നു. പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ കെ.എം. ശ്രീകാന്താണ് മോഹന പുറച്ചേരിയുടെ എതിരാളി. കെ. ബാലകൃഷ്ണന്‍ ബി.ജെ.പിക്കു വേണ്ടിയും രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.