കണ്ണൂരിനെ പുതുക്കിപ്പണിയുമെന്ന് യു.ഡി.എഫ് മാനിഫെസ്റ്റോ

കണ്ണൂര്‍: അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയവും പ്രധാന കവലകളില്‍ ഭൂഗര്‍ഭപാതകളും അടക്കം മോഹന വാഗ്ദാനങ്ങളുമായി യു.ഡി.എഫ് മാനിഫെസ്റ്റോ. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രനാണ് മാനിഫെസ്റ്റോ പുറത്തിറക്കിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി ഏറ്റുവാങ്ങി. പ്രൗഢിയുള്ള ഭരണ സിരാകേന്ദ്രവും പുതിയ ടൗണ്‍ ഹാളും നിര്‍മിക്കും. ആസ്ഥാന മന്ദിരം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. എല്ലാ ഓഫിസുകളും ആധുനിക രീതിയില്‍ സജ്ജീകരിച്ച് സ്മാര്‍ട്ട് ഓഫിസുകളാക്കി മാറ്റും. എല്ലാ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം കൊണ്ടുവരും. 2017 ഏപ്രില്‍ മാസത്തോടെ കോര്‍പറേഷനിലെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കും. സേവനങ്ങള്‍ മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി ലഭ്യമാകുന്ന സംവിധാനം ഏര്‍പ്പെടുത്തും. കണ്ണൂരിന്‍െറ 30 വര്‍ഷത്തെ ഭാവി വികസനം മുന്നില്‍കണ്ട് കോംപ്രിഹെന്‍സീവ് വിഷന്‍ ഡോക്യുമെന്‍റ് തയാറാക്കും. ആസൂത്രണ പദ്ധതികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മാസ്റ്റര്‍ പ്ളാനും വിശദമായ നഗരാസൂത്രണ പദ്ധതികളും തയാറാക്കും. കണ്ണൂരിനെ ദാരിദ്ര്യ മുക്ത നഗരമാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കും. അഴുക്ക്ചാല്‍ നവീകരണത്തിന് സമ്പൂര്‍ണ ഡ്രൈനേജ് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും. അനധികൃത അറവുശാലകള്‍ പൂര്‍ണമായും നിരോധിക്കും. നിലവിലുള്ള അറവുശാല ആധുനിക സൗകര്യങ്ങളോടെ നവീകരിക്കും. ഇതിനു പുറമെ വിപുലമായ അത്യാധുനിക അറവുശാല നഗരത്തിന് പുറത്ത് സ്ഥാപിക്കും. കുടുംബ പ്രശ്നങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിന് തര്‍ക്കപരിഹാര കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഫാമിലി കൗണ്‍സലിങ്ങും അദാലത്തുകളും സംഘടിപ്പിക്കും. കണ്ണൂരിന്‍െറ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായി റിങ് റോഡുകള്‍, ഫൈ്ള ഓവറുകള്‍, ബൈപാസുകള്‍, ഭൂഗര്‍ഭ പാതകള്‍ എന്നിവ നിര്‍മിക്കും. ലൈറ്റ് മെട്രോ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ കണ്ടത്തെും. കോര്‍പറേഷനില്‍ മുഴുവന്‍ റോഡുകളും മെക്കാഡം ചെയ്ത് നവീകരിക്കും. നഗരത്തിലെ പൊതു സ്ഥലങ്ങളില്‍ അത്യാധുനികമായ സ്ട്രീറ്റ് ഫര്‍ണിച്ചറുകള്‍ സ്ഥാപിക്കും. നഗരത്തിലെ മുഴുവന്‍ ബസ് വെയ്റ്റിങ് ഷെല്‍ട്ടറുകളും വൈ-ഫൈ അടക്കമുള്ള സൗകര്യങ്ങളോടെ ആധുനിക രീതിയില്‍ നവീകരിക്കും. താഴെ ചൊവ്വ, നടാല്‍, പന്നേന്‍പാറ എന്നിവിടങ്ങളില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മിക്കും. 15 കേന്ദ്രങ്ങളിലെങ്കിലും പൊതു ശൗചാലയങ്ങള്‍ സ്ഥാപിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിക്കും. പടന്നത്തോട് മാലിന്യ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിക്കും. മാര്‍ക്കറ്റുകളില്‍ മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റുകള്‍ സ്ഥാപിക്കും. കണ്ണൂരിനെ ടൂറിസം ഹബ്ബാക്കി മാറ്റും. കടലോര പാര്‍ക്ക് പയ്യാമ്പലത്ത് യാഥാര്‍ഥ്യമാക്കും. പയ്യാമ്പലം മുതല്‍ പള്ളിയാംമൂലവരെ സൈക്കിള്‍ പാത്ത് നിര്‍മിക്കും. കണ്ണൂര്‍ നഗരത്തിന്‍െറ ചരിത്രം, സംസ്കാരം, നഗരവികസനം എന്നിവ പരിചയപ്പെടുത്തുന്നതിന് മ്യൂസിയം സ്ഥാപിക്കും. അപകടങ്ങള്‍ക്കിരയാകുന്നവര്‍ക്ക് സഹായധനം നല്‍കാനും അശരണരും നിര്‍ധനരുമായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്‍ ദുരിതാശ്വാസ നിധി രൂപവത്കരിക്കും. പുതിയ ഐ.ടി. പാര്‍ക്ക്, കോര്‍പറേഷന്‍ പരിധിയില്‍ വനിതാ ഹോട്ടല്‍ എന്നിവ സ്ഥാപിക്കും. 250 കോടി രൂപയുടെ സിറ്റി ഇംപ്രൂവ്മെന്‍റ് പദ്ധതി യാഥാര്‍ഥ്യമാക്കും. സമ്പൂര്‍ണ ചേരി നിര്‍മാര്‍ജന പരിഷ്കരണ പദ്ധതി നടപ്പിലാക്കും. കണ്ണൂരിന്‍െറ കായിക മേഖലക്ക് മുതല്‍ കൂട്ടാവാന്‍ പറ്റുന്ന തരത്തില്‍ നിലവിലുള്ള കണ്ണൂര്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലാക്കും. മുണ്ടയാട് സ്പോര്‍ട്സ് കോംപ്ളക്സ് സ്വയം സമ്പൂര്‍ണ സ്ഥാപനമാക്കി മാറ്റും. കണ്ണൂരിനെ പരസ്യ നിയന്ത്രിത നഗരമാക്കും. പഴയ ബസ്സ്റ്റാന്‍ഡില്‍ ആധുനിക രീതിയില്‍ പുതിയ വാണിജ്യ സമുച്ചയം പണിയും. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി ആരംഭിക്കുമെന്നും മാനിഫെസ്റ്റോ വാഗ്ദാനം ചെയ്യുന്നുണ്ട്. കണ്ണൂര്‍ പ്രസ്ക്ളബില്‍ നടന്ന ചടങ്ങില്‍ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, കെ. പ്രമോദ്, അഡ. ടി.ഒ. മോഹനന്‍, സുരേഷ്ബാബു എളയാവൂര്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, കെ.പി. താഹിര്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.