കണ്ണൂര്‍: മദ്റസ നവീകരണ പദ്ധതി സഹായത്തിനുള്ള അപേക്ഷ തിരസ്കരിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. യു.എം. അബ്ദുറഹിമാന്‍ മൗലവി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മദ്റസയില്‍ ഇസ്ലാമിക വിഷയങ്ങള്‍ മാത്രമേ പഠിപ്പിക്കുന്നുള്ളൂവെന്നും പുറത്തുനിന്നുള്ള വിഷയങ്ങള്‍ പഠിപ്പിക്കാറില്ളെന്നുമുള്ള റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് അപേക്ഷ നിരസിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവ ന്യൂനപക്ഷത്തിന് ലഭിക്കേണ്ട അവകാശങ്ങള്‍ ലഭിക്കുന്നതിന് നടപടിയാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ ഇക്കാര്യം കമീഷന്‍െറ പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. മതം മാറിയതിന്‍െറ പേരില്‍ സ്ഥാപന മേധാവികള്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ എതിര്‍ കക്ഷികള്‍ക്ക് കമീഷന്‍ നോട്ടീസ് അയക്കും. മദ്റസ നിലനില്‍ക്കുന്ന 15 സെന്‍റ് സ്ഥലം സര്‍ക്കാറില്‍ നിന്ന് പതിച്ചുകിട്ടാന്‍ നടപടിയാവശ്യപ്പെട്ട് പള്ളിക്കര വില്ളേജിലെ നൂറുല്‍ ഇസ്ലാം മദ്റസ കമ്മിറ്റി സെക്രട്ടറി സമര്‍പ്പിച്ച പരാതിയില്‍ വില്ളേജ് ഓഫിസറും തഹസില്‍ദാറും റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷന്‍ നിര്‍ദേശിച്ചു. സ്കൂള്‍ കെട്ടിടത്തിന് സ്വന്തമായി ചെലവഴിച്ച തുക തിരിച്ചുകിട്ടുന്നില്ളെന്നാരോപിച്ച് പി.ടി.എ പ്രസിഡന്‍റായിരുന്ന കെ.എം. അബ്ബാസ് ഷിറിയ സമര്‍പ്പിച്ച പരാതിയില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എക്സി. എന്‍ജിനീയര്‍ എന്നിവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടു. ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി, അംഗങ്ങളായ അഡ്വ. വി.വി. ജോഷി, അഡ്വ. കെ.പി. മറിയുമ്മ എന്നിവരാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമീഷന്‍ സിറ്റിങ്ങില്‍ പങ്കെടുത്തത്. 35 കേസുകളാണ് പരിഗണിച്ചത്. രണ്ട് കേസുകള്‍ തീര്‍പ്പാക്കി. അഞ്ച് പുതിയ പരാതികളും സ്വീകരിച്ചു. ഡിസംബര്‍ 21ന് കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് കമീഷന്‍െറ അടുത്ത സിറ്റിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.