കണ്ണൂര്‍: താവക്കര ബി.ഒ.ടി ബസ്സ്റ്റാന്‍ഡില്‍ സ്റ്റാന്‍ഡ് ഫീസ് വര്‍ധന അനധികൃതമെന്ന് കരാര്‍ രേഖകള്‍. തുടക്കത്തില്‍ തന്നെ കരാര്‍ രേഖ മറികടന്ന് ഒത്തുതീര്‍പ്പ് നടത്തിയാണ് ഫീസ് ഈാടാക്കിയതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍ നഗരസഭയും കെ.കെ ബില്‍ഡേഴ്സും തമ്മിലുള്ള കരാര്‍ പ്രകാരം ബി.ഒ.ടി ബസ്സ്റ്റാന്‍ഡ് ആരംഭിച്ച സമയത്ത് ദിനംപ്രതി 12 രൂപയാണ് ബസുകളില്‍ നിന്ന് ഈടാക്കാന്‍ അനുമതിയുണ്ടായിരുന്നത്. ആദ്യത്തെ മൂന്നുവര്‍ഷം ഈ തുക മാത്രമേ വാങ്ങിക്കാനാവുകയുള്ളൂവെന്നും കരാറില്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍, നിര്‍മാണസമയത്ത് നഷ്ടം നേരിട്ടുവെന്നും സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കണമെങ്കില്‍ ഓരോ ബസില്‍ നിന്നും പ്രതിദിനം 30 രൂപ ലഭിക്കണമെന്നും കാണിച്ച് കെ.കെ ബില്‍ഡേഴ്സ് ബസുടമകള്‍ക്ക് കത്തുനല്‍കി. എന്നാല്‍, ഈ തുക നല്‍കാനാവില്ളെന്ന് ബസുടമകള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നഗരസഭാ അധികൃതരും ബസ് ഉടമകളും കെ.കെ ബില്‍ഡേഴ്സും ചര്‍ച്ച ചെയ്ത് 15 രൂപ സ്റ്റാന്‍ഡ് ഫീസായി ഒത്തുതീര്‍പ്പാക്കുകയായിരുന്നു. മുദ്രപത്രത്തില്‍ ഇതു സംബന്ധിച്ച കരാര്‍ എഴുതിയുണ്ടാക്കുകയും ചെയ്തു. ബി.ഒ.ടി കരാര്‍ നിലവിലിരിക്കെ ഉപകരാര്‍ ഉണ്ടാക്കുന്നത് നിയമലംഘനമാണെന്നിരിക്കെയാണ് ഈ കരാര്‍ ഉണ്ടാക്കിയത്. മാത്രമല്ല, സ്റ്റാന്‍ഡ് ഫീസ് 12 രൂപയില്‍ നിന്നും 15 രൂപയാക്കിയതിനു പുറമെ അനൗണ്‍സ്മെന്‍റിനുള്ള ചാര്‍ജ് എന്ന നിലയില്‍ 10 രൂപയും ബസുടമകളില്‍ നിന്ന് പ്രതിദിനം ഈടാക്കിയിരുന്നു. ബസുകളില്‍ ആളുകളെ വിളിച്ചുകയറ്റുന്ന സ്റ്റാന്‍ഡ് ഏജന്‍റുമാര്‍ക്ക് നല്‍കിയിരുന്ന പത്തു രൂപയാണ് മൈക്ക് അനൗണ്‍സ്മെന്‍റ് ചാര്‍ജ് എന്ന പേരില്‍ ഈടാക്കിയത്. ഇങ്ങനെ തുടക്കത്തില്‍ തന്നെ പ്രതിദിനം 25 രൂപയാണ് സ്റ്റാന്‍ഡ് ഫീസ് എന്ന പേരില്‍ ബസുടമകളില്‍ നിന്നും വാങ്ങുന്നത്. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും 25 ശതമാനം വര്‍ധനയാണ് വരുത്തുന്നത്. ഇങ്ങനെയെങ്കില്‍ ആദ്യം നിശ്ചയിച്ച 12 രൂപയുടെ മൂന്നു ശതമാനം വര്‍ധന മാത്രമേ അനുവദിക്കാനാവുകയുള്ളൂവെന്നാണ് ബസുടമകള്‍ പറയുന്നത്. എന്നാല്‍, അനൗണ്‍സ്മെന്‍റ് ചാര്‍ജ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ പണത്തിന്‍െറ 25 ശതമാനമാണ് വര്‍ധിക്കാന്‍ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.