കൂട്ടുകാരനെ രക്ഷിച്ച അഭിജിത്തിനെ തേടി രാഷ്ട്രപതിയുടെ ധീരതാ അവാര്‍ഡ്

തളിപ്പറമ്പ്: സ്വന്തം ജീവന്‍ അവഗണിച്ച് കൂട്ടുകാരന്‍െറ ജീവന്‍ രക്ഷിച്ച അഭിജിത്തിനെ തേടിയത്തെിയത് രാഷ്ട്രപതിയുടെ ധീരതക്കുള്ള അവാര്‍ഡ്. തളിപ്പറമ്പിനടുത്ത കീഴാറ്റൂരിലെ കെ.വി. പ്രകാശന്‍െറയും കെ.വി. ബിന്ദുവിന്‍െറയും മകനാണ് കെ.വി. അഭിജിത്ത്. 2014 ജൂലൈ 16ന് വൈകീട്ട് വീടിനു സമീപത്തെ വെച്ചിയോട്ട് ക്ഷേത്ര കുളത്തില്‍ പതിവുപോലെ കുളിക്കാനത്തെിയതായിരുന്നു അഭിജിത്ത്. അയല്‍വാസിയായ പി.പി. സൗരവിനോടൊപ്പം എത്തിയ മറ്റുകൂട്ടുകാര്‍ കുളത്തിലെ കുളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടയിലാണ് സൗരവിനെ കാണാനില്ളെന്ന് കൂട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. നേരത്തെ വീട്ടിലേക്ക് പോയിരിക്കുമെന്ന് ചിലര്‍ പറഞ്ഞെങ്കിലും ചിലര്‍ കുളത്തിന് സമീപമത്തെി. ഇതിനിടയിലാണ് വെള്ളത്തില്‍ നിന്നും കുമിള ഉയരുന്നത് കണ്ടത്. എല്ലാവരും നോക്കി നില്‍ക്കെ അഭിജിത്ത് കുളത്തിലേക്ക് എടുത്തുചാടുകയും സൗരവിനെ കരയിലേക്ക് വലിച്ചത്തെിക്കുകയുമായിരുന്നു. അവശനായ സൗരവിനെ സ്ഥലത്തത്തെിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. രണ്ടു മിനിറ്റ് കൂടി താമസിച്ചിരുന്നെങ്കില്‍ സൗരവിനെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നില്ളെന്ന് അന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. 25 അടിയോളം വെള്ളമുള്ള കുളത്തിന്‍െറ അടിയിലെ ചളിയില്‍ മുങ്ങിപോയതായിരുന്നു നീന്തല്‍ അറിയാവുന്ന സൗരവ് അപകടത്തില്‍ പെടാന്‍ കാരണം. കൂട്ടുകാരന്‍െറ രക്ഷകനായ അഭിജിത്തിന് നാടിന്‍െറ വിവിധ ഭാഗങ്ങളില്‍ നിരവധി സ്വീകരണം ലഭിച്ചിരുന്നു. ഈ റിപ്പബ്ളിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് അഭിജിത്ത് അവാര്‍ഡ് ഏറ്റുവാങ്ങും. ഇതിനുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം അഭിജിത്തിന് ലഭിച്ചു. കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ്ടു വിദ്യാര്‍ഥിയാണ് അഭിജിത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.