പീരങ്കി ഉണ്ടകള്‍ ലോക റെക്കോഡിലേക്ക്

കണ്ണൂര്‍: ചരിത്രത്തിന്‍െറ ഭാഗമായി മാറിയ കണ്ണൂര്‍ കോട്ടയില്‍നിന്ന് പുതിയ ചരിത്രം പിറക്കുന്നു. പ്രതിരോധത്തിന്‍െറ കനല്‍വഴികള്‍ താണ്ടിയ കോട്ടയുടെ അകത്തളങ്ങളില്‍നിന്ന് കുഴിച്ചെടുക്കുന്ന പീരങ്കി ഉണ്ടകള്‍ കേരളത്തിന്‍െറയും ഇന്ത്യയുടെയും അതിരുകള്‍ ഭേദിച്ച് ലോക റെക്കോഡിലേക്ക് കുതിക്കുകയാണ്. വ്യാഴാഴ്ച നടത്തിയ പീരങ്കി ഉണ്ട ‘വേട്ട’യില്‍ പുറത്തെടുത്തത് 6,500 എണ്ണം. ഇതോടെ ഒരാഴ്ചയായി ഇവിടെനിന്ന് കണ്ടെടുത്ത പീരങ്കി ഉണ്ടകളുടെ എണ്ണം 19,150 എണ്ണമായി. അഞ്ച് നൂറ്റാണ്ട് പിന്നിട്ട കണ്ണൂര്‍ സെന്‍റ് ആഞ്ചലോ കോട്ട ലോക ചരിത്രത്തിലേക്ക് പുതിയ അധ്യായം എഴുതി ചേര്‍ക്കുകയാണ്. രാജ്യനീതികളും കല്‍പനകളും അരങ്ങുവാണ കോട്ട കൊത്തളങ്ങള്‍ ഇപ്പോള്‍ പീരങ്കി ഉണ്ടകളുടെ കഥപറയുകയാണ്. ഒരാഴ്ചയായി തുടരുന്ന പരിശോധനയില്‍ കണ്ടെടുത്ത പീരങ്കിയുണ്ടകള്‍ പറയുന്നത് അഞ്ച് നൂറ്റാണ്ടുകള്‍ക്കുള്ളില്‍ നടന്ന പോരാട്ടത്തിന്‍െറയും പോര്‍വിളിയുടെയും കഥകളാണ്. കേരളത്തില്‍നിന്നും ഇന്ത്യയില്‍ നിന്നും ഇത്തരത്തില്‍ പീരങ്കി ഉണ്ടകള്‍ കണ്ടെടുത്തിട്ടില്ളെന്ന് പുരാവസ്തുവകുപ്പ് അധികൃതര്‍ പറയുന്നു. വ്യാഴാഴ്ച തുടങ്ങിയ ഖനനം പൂര്‍ത്തിയാകുന്നതോടെ ഇത് ലോക ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാകുമെന്നും അധികൃതര്‍ പറയുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) കോട്ടക്കുള്ളില്‍ സ്ഥാപിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതിക്കായി കേബിളിടാന്‍ പ്രധാന കവാടത്തിന്‍െറ ഇടതുഭാഗത്ത് കുഴിയെടുക്കുമ്പോഴാണ് പീരങ്കി ഉണ്ട ആദ്യം കണ്ടത്തെിയത്. ഇതേതുടര്‍ന്ന് ഈ ഭാഗം കൂടുതല്‍ കുഴിയെടുത്ത് പരിശോധിച്ചപ്പോഴാണ് ഇവയുടെ വന്‍ശേഖരം തന്നെ കണ്ടത്തൊനായത്. പൊതിച്ച തേങ്ങയുടെയും ഓറഞ്ചിന്‍െറയും വലുപ്പത്തിലുള്ളവയാണ് പീരങ്കിയുണ്ടകള്‍ ഏറെയും. ഒരുകിലോഗ്രാം മുതല്‍ എട്ട് കിലോഗ്രാം വരെ ഭാരമുള്ള ഉണ്ടകള്‍ ഇതിലുണ്ട്. ഇരുമ്പു കൊണ്ട് നിര്‍മിച്ചവയാണ് എല്ലാം. വ്യാഴാഴ്ച കണ്ടത്തെിയതില്‍ കൂടുതലും ഉള്‍വശം പൊള്ളയായവയാണ്. ഏതെങ്കിലും തരത്തിലുള്ള വെടിമരുന്നുകള്‍ നിറച്ച് ഉപയോഗിക്കുന്നവയാണോ ഇതെന്ന സംശയം പുരാവസ്തു വകുപ്പിനുണ്ട്. പുറത്തെടുക്കുന്ന പീരങ്കിയുണ്ടകള്‍ ശുചിയാക്കിയശേഷം കോട്ടയിലെ സ്റ്റോര്‍ റൂമിലാണു സൂക്ഷിക്കുന്നത്. കനത്ത സുരക്ഷ ഇതിന് ഒരുക്കിയിട്ടുണ്ട്. പീരങ്കി ഉണ്ടകള്‍ കുഴിച്ചെടുക്കുന്ന വിവരം അറിഞ്ഞ് കോട്ടയിലേക്ക് ജനപ്രവാഹമാണ്. ധാരാളം വിദ്യാര്‍ഥികളും ഇവിടെയത്തെുന്നുണ്ട്. ഉണ്ടകള്‍ കുഴിച്ചെടുക്കുന്നത് കാണുന്നതിന് നിയന്ത്രണമൊന്നും ഇല്ല. എന്നാല്‍, സ്റ്റോര്‍ റൂമിലേക്ക് മാറ്റിയ പീരങ്കി ഉണ്ടകള്‍ സുരക്ഷിതത്വം കണക്കിലെടുത്ത് ആരെയും കാണാന്‍ അനുവദിക്കുന്നില്ല. കണ്ടെടുത്ത ഉണ്ടകള്‍ വരുംദിവസങ്ങളില്‍ ശാസ്ത്രീയപഠനത്തിന് വിധേയമാക്കിയാല്‍ മാത്രമേ ഇതുസംബന്ധിച്ച് കൂടുതല്‍ വസ്തുതകള്‍ കണ്ടത്തൊന്‍ കഴിയുകയുള്ളൂവെന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.