തലശ്ശേരി: പാലയാട്, വെള്ളൊഴുക്ക് ഭാഗങ്ങളില്‍ വീടിനും വാഹനങ്ങള്‍ക്കും നേരെ കല്ളേറ്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഡിഫിലി മുക്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടേതടക്കം വിവിധ രാഷ്ട്രീയ കക്ഷികളുടെ പതാകകള്‍ നശിപ്പിച്ചു. കൂടാതെ വിവിധ വീടുകള്‍ക്കുനേരെയും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും നേരെ കല്ളേറുണ്ടായി. യു.ഡി.എഫ് ധര്‍മടം മണ്ഡലം പ്രസിഡന്‍റ് നൗഫലിന്‍െറ കാര്‍, ബ്രണ്ണന്‍ കോളജിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബസ്, മഠത്തുംഭാഗത്ത് നിത്തിയിട്ട ലോറി എന്നിവക്കു നേരെയുമാണ് കല്ളേറുണ്ടായത്.പ്രദേശത്തുള്ള ഹേമ, രാമചന്ദ്രന്‍ ദമ്പതികളുടെയും ചിത്രയുടെയും വീടുകള്‍ക്ക് നേരെയുമാണ് കല്ളേറ് നടന്നത്. യു.ഡി.എഫ് ശക്തികേന്ദ്രമായ ഡയറ്റിന് സമീപം മുതല്‍ വെള്ളൊഴുക്ക് വരെയുള്ള പ്രദേശങ്ങളില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിനുള്ള ചിലരുടെ ശ്രമമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ആരോപിച്ചു. യു.ഡി.എഫ് നേതാക്കളായ കുന്നുമ്മല്‍ ചന്ദ്രന്‍, പി.ടി. സനല്‍ കുമാര്‍, അഡ്വ. കെ.എ. ലത്തീഫ്, സി.എച്ച്. ജമീല, മേപ്പാട്ട് രാമകൃഷ്ണന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.