പഴയങ്ങാടി: മാടായി പഞ്ചായത്ത് മേഖലകളായ പുതിയങ്ങാടി, മൊട്ടാമ്പ്രം, മുട്ടം, വെങ്ങര, പഴയങ്ങാടി പ്രദേശങ്ങളില്‍ കഞ്ചാവ്, മയക്കുമരുന്ന് ലോബികള്‍ സജീവമാകുന്നു. ഇത്തരം ലോബികള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ആക്രമിച്ച് ഒതുക്കുന്ന രീതിയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ സൂചനയാണ് വ്യാഴാഴ്ച വെങ്ങരയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റ സംഭവം. ഇന്നോവയിലത്തെിയ ആറംഗ മുഖം മൂടി സംഘമാണ് മൊയ്തീന്‍, ശരീഫ്, ഇബ്രാഹിം എന്നിവരെ വടിവാള്‍ കൊണ്ട് കഴിഞ്ഞ ദിവസം വെട്ടി പരിക്കേല്‍പിച്ചത്. പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കു മരുന്ന് കച്ചവടം പൊടി പൊടിക്കുന്നതായി വര്‍ഷങ്ങളായി പരാതിയുണ്ട്. പുതിയങ്ങാടി കോഴിബസാറില്‍ വീട് കേന്ദ്രീകരിച്ചും മയക്ക് മരുന്ന് കച്ചവടം സജീവമാണ്. ഇത്തരം സംഭവങ്ങളില്‍ നിയമപാലകരുടെ ഭാഗത്ത് നിന്ന് ജാഗ്രതയോടെയുള്ള നീക്കങ്ങളൊന്നുമുണ്ടായിട്ടില്ളെന്നതാണ് നാട്ടുകാരുടെ പരാതി. കാര്യമായ നിരീക്ഷണങ്ങളോ പരിശോധനകളോ ഇല്ലാത്തതോടെ പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് കച്ചവടം പൊടി പൊടിച്ചു തുടങ്ങി. പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വനവത്കരണത്തിന്‍െറ ഭാഗമായി വെച്ചു പിടിപ്പിച്ച മരങ്ങളുടെ മറവിലും കുറ്റിക്കാടുകള്‍ക്കിടയിലും കാണാമറയത്ത് നടന്നു വന്നിരുന്ന കച്ചവടം ഇപ്പോള്‍ ഒന്നാം പ്ളാറ്റ്ഫോമിന് സമീപത്തടക്കം വ്യാപിച്ചിരിക്കുകാണ്. നാടോടികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍, വികലാംഗര്‍ എന്നിവരായിരുന്നു മയക്ക് മരുന്ന് വ്യാപാരത്തിന്‍െറ പ്രധാന കണ്ണികള്‍. മാടായിപ്പാറയുടെ ആളൊഴിഞ്ഞ കേന്ദ്രങ്ങളും ജൂതക്കുളത്തിന്‍െറ പരിസരവുമടക്കം കഞ്ചാവ് വില്‍പനക്കാരുടെ കേന്ദ്രങ്ങളാണ്. ജൂതക്കുളത്തിനടുത്ത് നിന്ന് ഇതിനിടെ കഞ്ചാവ് കൈമാറുന്നതിനിടയില്‍ നാലംഗ സംഘത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയിലായിരുന്നു. മാടായിപ്പാറയിലെ തന്നെ തവരതടത്തിനുടത്ത് കാട് വൃത്തിയാക്കുന്നതിനിടയില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് പ്ളാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് ലഭിച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്. പാന്‍പരാഗ് ഉല്‍പന്നങ്ങള്‍ പല കേന്ദ്രങ്ങളിലൂടെ ഉപഭോക്താക്കള്‍ക്കത്തെിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.