ശ്രീകണ്ഠപുരം: മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് തുടങ്ങിയ മലയോര ഹൈവേയുടെ പ്രവൃത്തി എങ്ങുമത്തെിയില്ല. ആദ്യ ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചെമ്പേരി-പയ്യാവൂര്‍ വരെയുള്ള ഹൈവേ തകര്‍ന്ന് കാല്‍നടയാത്ര പോലും അസാധ്യമായി. കാസര്‍കോട് നന്ദാരപ്പടവു മുതല്‍ തിരുവനന്തപുരം കടുക്കറ വരെ 960 കി.മീ റോഡാണ് മെക്കാഡം ടാറിങ്ങിന് നിശ്ചയിച്ചെങ്കിലും പ്രവൃത്തി ഇഴയുകയാണ്. പല തവണ റൂട്ട് മാറ്റവും മറ്റും നടന്നതല്ലാതെ പ്രവൃത്തി മുന്നോട്ട് പോയില്ല. ചെമ്പേരി-പയ്യാവൂര്‍ റൂട്ടില്‍ മലയോര ഹൈവേയിലൂടെ 10 ദീര്‍ഘദൂര ബസുകളടക്കം 20ലധികം ബസുകള്‍ സര്‍വിസ് നടത്തുന്നത് തകര്‍ന്ന റോഡിലൂടെയാണ്. മലയോര ഹൈവേ തകര്‍ന്നതോടെ മലയോര ജനതയുടെ പ്രതീക്ഷക്കും മങ്ങലേറ്റു. വെള്ളരിക്കുണ്ട്, ചിറ്റാരിക്കല്‍, ചെറുപുഴ, ആലക്കോട്, നടുവില്‍, ചെമ്പേരി, പയ്യാവൂര്‍, ഉളിക്കല്‍ വഴിയാണ് ഹൈവേ വയനാട് ജില്ലയില്‍ പ്രവേശിക്കുന്നത്. കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, എറണാകുളം, പാല എന്നിവിടങ്ങളിലേക്കും ബംഗളൂരുവിലേക്കും ബസുകള്‍ പോകുന്നത് ഇതുവഴിയാണ്. 2005ല്‍ ചെമ്പേരി-പയ്യാവൂര്‍ വരെ 10 കിലോമീറ്ററാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. പലയിടത്തും പ്രവൃത്തി നിലച്ചു.ഒരു ഭാഗത്ത് നിര്‍മാണം നടത്തുമ്പോള്‍ ആദ്യഭാഗം തകരാന്‍ തുടങ്ങി. ഈ തകര്‍ച്ച പിന്നീടിങ്ങോട്ട് വ്യാപകമാവുകയും ചെയ്തു. മലബാറിലെ ആറ് ജില്ലകളിലായി 541 കി.മീറ്റര്‍ റോഡാണ് മലയോര ഹൈവേയുടെ ഒന്നാം ഘട്ടത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഒന്നാം ഘട്ടത്തില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിലവിലുള്ള റോഡുകള്‍ മലയോര ഹൈവേയുടെ ഭാഗമാക്കി മാറ്റിയുള്ള നവീകരണമാണ് നടത്തുന്നത്. ഏകോപനമില്ലാതെ പണി നടത്തിയതാണ് മലയോര ഹൈവേ തകരാനും പണി നീണ്ടുപോകാനും കാരണം. ചെമ്പേരിക്കടുത്ത പുറഞ്ഞാണ്‍ മുതല്‍ പയ്യാവൂര്‍ ചമതച്ചാല്‍ വരെയുള്ള റോഡ് മെക്കാഡം ടാറിങ്ങിനായി 8.35 കോടിയുടെ കരാറാണ് പി.ഡബ്ള്യു.ഡി നല്‍കിയിരുന്നത്. എന്നാല്‍, 28 ശതമാനം അധിക തുക ആവശ്യപ്പെട്ട് കരാറുകാരന്‍ അധികൃതരെ സമീപിച്ചതിനാല്‍ പ്രവൃത്തി അനിശ്ചിതത്വത്തിലായി. മെക്കാഡം ടാറിങ് നടത്തേണ്ടതിനാല്‍ തകര്‍ന്ന ഭാഗത്ത് സാധാരണ അറ്റകുറ്റപ്പണികളും അധികൃതര്‍ നടത്തിയില്ല. ടാറിങ് നടത്തിയ ഭാഗത്തും നടക്കാനിരിക്കുന്ന ഭാഗത്തും റോഡ് തകര്‍ന്നതിനാല്‍ ബസുകള്‍ കൃത്യമായി ഓടിയത്തെുന്നില്ളെന്ന പരാതി വ്യാപകമാണ്. ചില ബസുകള്‍ ട്രിപ്പ് മുടക്കാനും തുടങ്ങി. മലയോര ഹൈവേ നിര്‍മാണം എന്ന് പൂര്‍ത്തിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.