ജില്ലയിലെങ്ങും ചതയദിനം ആഘോഷിച്ചു

കണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്‍െറ 161ാമത് ജയന്തി ആഘോഷം വിവിധ പരിപാടികളോടെ നാടെങ്ങും കൊണ്ടാടി. ക്ഷേത്രങ്ങളിലും മഠങ്ങളിലും മറ്റ് സാംസ്കാരിക സ്ഥാപനങ്ങളിലും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിച്ചു. ശ്രീ ഭക്തി സംവര്‍ദ്ധിനി യോഗത്തിന്‍െറ ആഭിമുഖ്യത്തില്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ രാവിലെ പതാക ഉയര്‍ത്തി. തുടര്‍ന്ന് എഴുന്നള്ളത്ത്, പായസദാനം, അന്നദാനം എന്നിവ ഉണ്ടായി. വൈകീട്ട് എസ്.എന്‍ പാര്‍ക്കില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ഘോഷയാത്രയുമുണ്ടായി. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ രാമചന്ദ്രന്‍ നമ്പ്യാര്‍ പ്രഭാഷണം നടത്തി. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജയലക്ഷ്മി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഇരിട്ടി: ശ്രീനാരായണ ഗുരുദേവന്‍െറ 161ാമത് ജയന്തി നടത്തി. ആഘോഷം മലയോര മേഖലയിലെ 46 ശാഖകളില്‍ നടത്തി. സമൂഹ പ്രാര്‍ഥന, കലാ സാഹിത്യ മത്സരങ്ങള്‍, ഘോഷയാത്ര, സമൂഹ സദ്യ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. കോളിത്തട്ട് ശാഖാ ഓഫിസിന്‍െറ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും ശ്രീനാരായണ ഹാള്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബെന്നി തോമസും ഉദ്ഘാടനം ചെയ്തു. ആനക്കുഴിയില്‍നിന്നും വാദ്യമേളങ്ങളോടെ പുറപ്പെട്ട ഘോഷയാത്ര കോളിത്തട്ടില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനം കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എന്‍. ബാബു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.കെ. ശിവരാമന്‍, ഇന്ദിരാ പുരുഷോത്തമന്‍, ജസ്റ്റിന്‍ പാലക്കുന്നേല്‍, ഷെര്‍ളി അലക്സാണ്ടര്‍, കെ.ജി. നന്ദനന്‍ കുട്ടി, കെ.വി. അജി, കെ.ജി. യശോധരന്‍, കെ.എന്‍. വിനോദ്, ഫാ. ഷാജി പ്ളാച്ചിറ, ഫാ. ബാബു വര്‍ഗീസ്, ഫാ. ക്രിസ്റ്റീന സാമുവെല്‍, മുഹമ്മദ് സഹദി, പി.വി. ജയകുമാര്‍, എം.ആര്‍. രാജേഷ്, സുനികിനാത്തി, വി.കെ. ദാസന്‍, എന്‍.എന്‍. സ്റ്റാലിന്‍, ടി.എസ്. സത്യന്‍, ഓമന വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു. നാടന്‍ പാട്ട് മേളയും സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.