വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു

കണ്ണൂര്‍: സ്റ്റേഡിയം കോംപ്ളക്സ് പരിസരത്തുനിന്നും വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന നഗരസഭാ യോഗ തീരുമാനത്തെ തുടര്‍ന്നാണ് ഓണാഘോഷത്തിന്‍െറ ഭാഗമായി ഷോപ്പിങ് കോംപ്ളക്സ് മുതല്‍ ആരംഭിച്ച വഴിയോര വിപണി നഗരസഭാധികൃതര്‍ ഒഴിപ്പിച്ചത്. കാല്‍നട യാത്രപോലും ദുഷ്കരമാകുന്ന രീതിയില്‍ വഴിയോര വാണിഭം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. വാഹന പാര്‍ക്കിങ്ങിന് തടസ്സമുണ്ടാകുന്ന രീതിയിലായിരുന്നു കച്ചവടം. ഇതത്തേുടര്‍ന്നാണ് നടപടി. ഒഴിപ്പിക്കാനത്തെിയ മുനിസിപ്പില്‍ ജീവനക്കാരും വ്യാപാരികളും തമ്മില്‍ നേരിയ തോതില്‍ വാക്കേറ്റമുണ്ടായി ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് പ്രസ്ക്ളബ് ജങ്ഷനിലെ നടപ്പാത, വാഹന തടസ്സമുണ്ടാകാത്ത രീതിയില്‍ പഴയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കച്ചവടത്തിന് അനുമതി നല്‍കി. പൂക്കച്ചവടക്കാര്‍ക്ക് നാലുദിവസത്തേക്ക് സ്റ്റേഡിയം കോര്‍ണറില്‍ വില്‍പനക്ക് സൗകര്യ നല്‍കും. റോഡിനോരത്ത് വില്‍പന അനുവദിക്കില്ല. സ്റ്റേഡിയം കോംപ്ളക്സ് പരസരത്തും മുന്നിലും ഒരുതരത്തിലുള്ള വഴിവാണിഭവും അനുവദിക്കില്ളെന്ന് ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.