പാനൂര്‍ വള്ളങ്ങാട്ട് പത്ത് ബോംബുകള്‍ കണ്ടെടുത്തു

പാനൂര്‍: പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വള്ളങ്ങാട്ട് പത്ത് ബോംബുകള്‍ കണ്ടെടുത്തു. വള്ളങ്ങാട് പൂട്ടിയിട്ട കടക്ക് പിറക് വശത്ത് നിന്നാണ് സി.ഐ അനില്‍ കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം പത്ത് ബോംബുകള്‍ കണ്ടെടുത്തത്. പ്ളാസ്റ്റിക് കണ്ടെയ്നറില്‍ ആയിരുന്നു ബോംബുകള്‍ നിറച്ചത്. പ്ളാസ്റ്റിക് കണ്ടെയ്നര്‍ ബോംബുകള്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സന്ധ്യയോടെ പൊലീസ് സ്ഥലത്തത്തെിയത്. മുഖ്യമന്ത്രിയും നാല് മന്ത്രിമാരും ഇന്ന് പാനൂരില്‍ എത്താനിരിക്കേ ബോംബ് കണ്ടത്തെിയത് പൊലീസില്‍ ആശങ്ക സൃഷ്ടിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.