അക്രമം സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

പാനൂര്‍: കൂരാറയില്‍ കോണ്‍ഗ്രസ് നേതാവിനെ ബൈക്ക് തടഞ്ഞ് ആക്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍. കൂരാറ ആറ്റുപുറം ഇല്ലത്ത് സുബീഷിനെ(24) ആണ് സി.ഐ അനില്‍കുമാര്‍ അറസ്റ്റ് ചയ്തത്. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് മൊകേരി മണ്ഡലം കോണ്‍ഗ്രസ് അംഗവും 92ാം നമ്പര്‍ ബൂത്ത് കമ്മിറ്റി പ്രസിഡന്‍റും മൊകേരി സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടറേറ്റ് ബോര്‍ഡ് അംഗവുമായ ആറ്റുപുറത്തെ അമ്മാ മഠത്തില്‍ ജയദീപനെ (42) ഒരു സംഘം ആക്രമിച്ച് ഗുരുതരമായ രീതിയില്‍ പരിക്കേല്‍പിച്ചത്. തലശ്ശേരിയില്‍ നിന്ന് വീട്ടിലേക്ക് വരും വഴി ചക്യാറത്ത് മുക്കില്‍ വെച്ചാണ് അക്രമം. ശരീരമാസകലം 84 വെട്ടുകളോടെ ഇയാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതോടെ കേസില്‍ ആകെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആകെ 20 സി.പി.എംപ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. വധശ്രമത്തിനാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.