മണ്ണിടിച്ചിൽ ഭീഷണിയിൽ വണ്ടിപ്പെരിയാർ, ടൗണിനോട്​ ചേർന്ന കുന്നാണ്​ ഇടിയുന്നത്​

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ വികാസ് നഗറിന് സമീപം കുന്നിടിയുന്നു. ഏക്കർ കണക്കിന് വരുന്ന കുന്നിൽ മണ്ണിടിഞ്ഞ് കുഴിയായതോടെ വികാസ് നഗറിലെ ജനങ്ങൾ ഭീതിയിലായി. ഇപ്പോൾ മണ്ണ് രണ്ടായി പിളർന്ന് താഴേക്ക് ഇരുന്നു. വീണ്ടും മണ്ണിടിഞ്ഞാൽ ആദ്യം സ്വകാര്യ സ്കൂളിൻെറ കെട്ടിടത്തിലേക്കും പിന്നീട് ജനവാസ കേന്ദ്രമായ വികാസ് നഗറിലേക്കും വീഴും. സ്ഥലത്ത് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് പീരുമേട് തഹസിൽദാർ പറഞ്ഞു. പ്രദേശത്തെ നൂറോളം കുടുംബങ്ങളെ മാറ്റാൻ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടിപ്പെരിയാർ വികാസ് നഗറിനോട് ചേർന്ന സൻെറ് ജോസഫ് സ്കൂൾ വളപ്പിൽ അഞ്ച് അടി വീതം ആഴത്തിൽ മണ്ണ് വിണ്ടുനിൽക്കുന്നതാണ് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്ത് അധികൃതരും പൊതുപ്രവർത്തകരും വില്ലേജ് ഓഫിസറെയും പീരുമേട് തഹസിൽദാറെയും വിവരമറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ മഴ തുടർന്നാൽ ഉരുൾപൊട്ടൽ അല്ലെങ്കിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതായി അറിയിച്ചു. പരിശോധനക്ക് ജിയോളജിക്കൽ വകുപ്പ് അധികൃതർ തിങ്കളാഴ്ച എത്തും. സ്വകാര്യ തേയില തോട്ടഭൂമിയിലെ ചെറുകുന്നിന് താഴ്വാരത്തെ സ്ഥലം അഞ്ചുവർഷം മുമ്പാണ് വിറ്റത്. അശാസ്ത്രീയ മണ്ണെടുപ്പും റോഡ് നിർമാണവുമാണ് മണ്ണിടിയാൻ കാരണമെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.