60 കിലോ ചന്ദനത്തടിയുമായി മൂന്നുപേർ പിടിയിൽ

കട്ടപ്പന: വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡിൻെറ വാഹന പരിശോധനയിൽ . കുമളി വെള്ളാരംകുന്ന് സ്വദേശികളായ പുത്തൻപുരക്കൽ സജ ി തോമസ് (39), ചേരുംതടത്തിൽ വിൽസൺ ജോസ് (47), മ്ലാമല സ്വദേശി ജോസ് ചാക്കോ (60) എന്നിവരാണ് പിടിയിലായത്. ചന്ദനത്തടി കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ട് 3.30ഒാടെയാണ് മൂവർസംഘത്തെ ചപ്പാത്തിൽ വെച്ച് പിടികൂടിയത്. കാറിൻെറ ഡിക്കിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു ചന്ദനത്തടി. ജോസ് ചാക്കോ മുമ്പും ചന്ദനം കടത്തിയ കേസിൽ അറസ്റ്റിലായിട്ടുണ്ട്. കട്ടപ്പന ഫോറസ്റ്റ് റേഞ്ച് ഓഫിസർ എം.പി. പ്രസാദ്, എസ്.എഫ്.ഒ പി.എ. ഷാജിമോൻ, ബി.എഫ്.ഒമാരായ കെ.കെ. പ്രമോദ്, പ്രിൻസ് ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.