10 ലക്ഷത്തി​െൻറ വിഭവങ്ങളുമായി പ്രസ്ക്ലബും പൊലീസ് അസോസിയേഷനും

10 ലക്ഷത്തിൻെറ വിഭവങ്ങളുമായി പ്രസ്ക്ലബും പൊലീസ് അസോസിയേഷനും തൊടുപുഴ: ഇടുക്കി പ്രസ്ക്ലബും പൊലീസ് അസോസിയേഷൻ ജ ില്ല കമ്മിറ്റിയും കൈകോർത്ത് 10 ലക്ഷത്തിൻെറ സാധന സാമഗ്രികളുമായി പ്രളയം തകർത്ത നാട്ടിലേക്ക്. പ്രസ്ക്ലബിലും പൊലീസ് സ്റ്റേഷനിലും സമാഹരിച്ച വസ്തുക്കളുടെ ഫ്ലാഗ്ഓഫ് ഇടുക്കി ജില്ല ജഡ്ജി മുഹമ്മദ് വസിം പ്രസ്ക്ലബ് ഹാളിന് മുന്നിൽ നിർവഹിച്ചു. ഉരുൾപൊട്ടൽ അടക്കം പ്രകൃതിക്ഷോഭങ്ങൾ ഇടുക്കിയും വയനാടും അടക്കം ജില്ലകളെ തുടർച്ചയായി ബാധിക്കുന്ന പശ്ചാത്തലത്തിൽ തള്ളിക്കളഞ്ഞ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പുനരാലോചന നടത്തണമെന്നും ഗാഡ്ഗിൽ നിർേദശങ്ങൾ വിശദ പഠനത്തിനൊടുവിൽ നടപ്പാക്കുന്നത് ആലോചിക്കണമെന്നും മുഹമ്മദ് വസിം പറഞ്ഞു. ജില്ലയിലെ മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും മൂന്നുദിവസം സമാഹരിച്ച വിഭവങ്ങളാണ് ദുരിതബാധിത മേഖലയിലേക്ക് എത്തിക്കുന്നത്. പ്രസ്ക്ലബ് പ്രസിഡൻറ് അഷ്റഫ് വട്ടപ്പാറ യോഗത്തിൽ അധ്യക്ഷതവഹിച്ചു. പൊലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.എസ്. ഔസേഫ്, ജില്ല പ്രസിഡൻറ് ഇ.ജി. മനോജ്, സെക്രട്ടറി പി.കെ. ബൈജു, ഓഫിസേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എ.കെ. റഷീദ്, സെക്രട്ടറി കെ.ജി. പ്രകാശ്, പ്രസ്ക്ലബ് സെക്രട്ടറി എം.എൻ. സുരേഷ്, ട്രഷറർ എയ്ഞ്ചൽ അടിമാലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.