കുഞ്ഞുമനസ്സി​െൻറ സ്വാതന്ത്ര്യ കാഴ്ചപ്പാടുമായി 'നിരാമയ'

കുഞ്ഞുമനസ്സിൻെറ സ്വാതന്ത്ര്യ കാഴ്ചപ്പാടുമായി 'നിരാമയ' കല്ലാർ: ഗവ. ഹൈസ്കൂളിലെ അധ്യാപികയും കുട്ടികളും ചേർന്ന് ത യാറാക്കിയ കുഞ്ഞുമനസ്സിൻെറ സ്വാതന്ത്ര്യ കാഴ്ചപ്പാടിൻെറ കഥപറയുന്ന 'നിരാമയ' ഹ്രസ്വചിത്രം നെടുങ്കണ്ടത്ത് പ്രകാശനംചെയ്തു. മന്ത്രി എം.എം. മണി വനംവികസന കോർപറേഷൻ ഡയറക്ടർ പി.എൻ. വിജയന് സീഡി കൈമാറി പ്രകാശനം നടത്തി. വിദ്യാർഥിനിയുടെ സ്വാതന്ത്ര്യദിന പ്രഭാതം മുതൽ സായന്തനം വരെയുള്ള 12 മണിക്കൂർ കാഴ്ചകളാണ് ചിത്രം പറയുന്നത്. മനുഷ്യർ മാത്രമല്ല ജീവജാലങ്ങളും സ്വാതന്ത്ര്യമർഹിക്കുന്നു എന്ന പാഠം പകർന്നുനൽകുന്നു. അധ്യാപിക ചാന്ദിനി സംവിധാനം ചെയ്ത സിനിമയിൽ കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി ലയ ജോയിയാണ് പ്രധാന കഥാപാത്രമായത്. സ്കൂളിലെ അമ്പതോളം കുട്ടികളും മുഖംകാണിക്കുന്നുണ്ട്. അമിഖോഷ് കമ്യൂണിക്കേഷൻസിൻെറ ബാനറിൽ ജോഷ്വിൻ ജോയിയാണ് നിർമാണം. ശിവ അഞ്ചൽ രചനയും ജസ്റ്റിൻ കാമറയും ചലിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ടി.എം. ജോൺ, എസ്.എം.സി ചെയർമാൻ ടി.എൻ. ഷാജി, ചിത്ര സംവിധായിക ചാന്ദിനി എം.നായർ, അധ്യാപകൻ റൈസൺ പി.ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഏലക്ക മോഷ്ടിച്ച യുവതി പിടിയിൽ കട്ടപ്പന: ഏലച്ചെടികളിൽനിന്ന് പച്ച ഏലക്ക മോഷ്ടിച്ച തമിഴ്നാട് യുവതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കമ്പം പുതുപ്പട്ടി തെരുവ് പുഷ്പയെയാണ് (55) നാട്ടുകാർ പിടികൂടി വണ്ടന്മേട് പൊലീസിന് കൈമാറിയത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. പാറക്കടവ് വേലുകാണാൻ പാറ സതീശൻെറ കടുക്കാസിറ്റിയിലെ സ്ഥലത്തുനിന്ന് മോഷ്ടിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടിയത്. ആറരക്കിലോ ഏലക്ക പിടികൂടി. ഇവർ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ വണ്ടന്മേട് പൊലീസ് കസ്റ്റഡിയിലെടുത്ത് ഇരുപതേക്കറിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.