വണ്ടന്മേട്​ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെ അവിശ്വാസം

കട്ടപ്പന: വണ്ടന്മേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി. ഗിരീഷിനെതിരെ അവിശ്വാസപ്രമേയം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍പെട്ട ഗിരീഷിനെതിരെ ഏഴ് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രയുമാണ് അവിശ്വാസം രേഖപ്പെടുത്തിയത്. മുന്‍ധാരണ പ്രകാരം മൂന്നുവര്‍ഷം പിന്നിട്ടിട്ടും സ്ഥാനം ഒഴിയാത്തതിനെ തുടര്‍ന്നാണ് അവിശ്വാസമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. എന്നാല്‍, സ്ഥാനം ഒഴിയാമെന്ന് ധാരണയുണ്ടാക്കിയിരുന്നില്ലെന്നും പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചശേഷം രാജി അടക്കം കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കുമെന്നും കേരള കോണ്‍ഗ്രസ് പ്രതികരിച്ചു. കോണ്‍ഗ്രസ് (മാണി) ഏഴ്, കേരള കോണ്‍ഗ്രസ് (ജോസഫ്)- ഒന്ന്, സ്വതന്ത്ര - ഒന്ന്, എൽ.ഡി.എഫ്- ആറ്, ബി.ജെ.പി- മൂന്ന് എന്നിങ്ങനെ 18 അംഗങ്ങളാണ് ഗ്രാമപഞ്ചായത്തിലുള്ളത്. ഇതില്‍ ഒരു എൽ.ഡി.എഫ് അംഗം രാജിെവച്ചതോടെ അംഗസംഖ്യ 17 ആയി ചുരുങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.