ഗ്രാമത്തിൽ കാട്ടുപോത്തി​െൻറ വിളയാട്ടം; കര്‍ഷകര്‍ ഭീതിയില്‍

ഗ്രാമത്തിൽ കാട്ടുപോത്തിൻെറ വിളയാട്ടം; കര്‍ഷകര്‍ ഭീതിയില്‍ മറയൂര്‍: പട്ടാപ്പകൽ ഗ്രാമത്തിന് സമീപം എത്തിയ കാട്ട ുപോത്ത് കര്‍ഷകരെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച രാവിലെ പത്തോടെ കീഴാന്തൂര്‍ ഗ്രാമത്തിന് സമീപം ശിവന്‍പന്തിയിലെത്തിയ കാട്ടുപോത്താണ് ഗ്രാമവാസികളെ ഭീതിയിലാഴ്ത്തിയത്. ഗ്രാമത്തിന് സമീപം വീടുകള്‍ക്കിടയിലൂടെ മേഞ്ഞുനടന്ന കാട്ടുപോത്തിനെ നാട്ടുകാർ തുരത്താന്‍ ശ്രമിച്ചിട്ടും പോകാന്‍ കൂട്ടാക്കാതെ ആളുകളെ ഓടിക്കുകയായിരുന്നു. വന്യമൃഗശല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ പച്ചക്കറി കൃഷി ഉപേക്ഷിച്ച് കാപ്പി, ഏലം തുടങ്ങിയ വിളകളാണ് കര്‍ഷകര്‍ ഉപജീവനത്തിന് കൃഷി ചെയ്തുവരുന്നത്. എന്നാല്‍, പകല്‍ വേളകളിലും തോട്ടങ്ങളില്‍ വന്യമൃഗങ്ങള്‍ എത്തുന്നതിനാല്‍ പാടങ്ങളിലേക്കെത്താന്‍ കഴിയാത്ത അവസ്ഥയാണ് കര്‍ഷകര്‍ക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.