കളിചിരിയും കഥപറച്ചിലുമായി പെന്‍സില്‍ ക്യാമ്പ് സമാപിക്കുന്നു

തൊടുപുഴ: കളിയും ചിരിയും കഥപറച്ചിലും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും കൂട്ടിയിണക്കി കുട്ടികളെ മാലിന്യ പരിപാലന പ ്രക്രിയയില്‍ പങ്കാളികളാക്കുന്ന ഹരിതകേരളത്തിൻെറ 'പെന്‍സിൽ' അവധിക്കാല ക്യാമ്പ് സമാപനത്തിലേക്ക്. നാടന്‍പാട്ടുകളിലൂടെയും രസകരമായ ക്ലാസുകളിലൂടെയും പാഴ്വസ്തുക്കളുപയോഗിച്ചുള്ള കരകൗശല വസ്തു നിർമാണത്തിലൂടെയും കുട്ടികളെ മാലിന്യത്തിനെതിരെ ബോധവത്കരിക്കുകയായിരുന്നു ക്യാമ്പ്. മധ്യവേനലവധിക്ക് ശേഷം സ്‌കൂളിലെത്തുന്ന കുട്ടികളെ മാലിന്യപരിപാലനത്തിന് നേതൃത്വം നല്‍കുന്നതിന് സജ്ജരാക്കുകയാണ് ഹരിതകേരളം മിഷനും കുടുംബശ്രീയും കിലയും സംയുക്തമായി സംഘടിപ്പിച്ച പരിശീലനത്തിലൂടെ ലക്ഷ്യമിട്ടത്. ജില്ലയില്‍ 90 ശതമാനം വാര്‍ഡുകളിലും ദ്വിദിന പെന്‍സില്‍ ക്യാമ്പുകള്‍ സമാപിച്ചു. പുറപ്പുഴയടക്കം പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും പെന്‍സില്‍ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ചിലയിടങ്ങളില്‍ കുട്ടികള്‍ക്കൊപ്പം അമ്മമാരും പങ്കെടുത്തു. പുഴയും തോടും പൊതുസ്ഥലങ്ങളും മലിനമാക്കുന്നതിരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കുട്ടികള്‍ സ്വന്തം നിലയില്‍ നിവേദനങ്ങളും തയാറാക്കി നല്‍കിയതും പുതുമയായി. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച ഫണ്ടില്‍നിന്ന് വാര്‍ഡ്തല പെന്‍സില്‍ ക്യാമ്പിനായി 2000 രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.