ഉത്തരവാദിത്ത പൂർണമായ രക്ഷാകർതൃത്വം: ശിൽപശാല ഇന്ന്​

തൊടുപുഴ: ജില്ല ശിശുസംരക്ഷണ യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ 'കരുതൽ സ്പർശം-കൈകോർക്കാം കുട്ടികൾക്കായി' പദ്ധതിയുടെ ഭാഗമായി വിക്ടേഴ്സ് ചാനലിൻെറ സഹകരണത്തോടെ 'റെസ്പോൺസിബിൾ പേരൻറിങ്ങി'നെ സംബന്ധിച്ച് അംഗൻവാടി വർക്കർമാർ, ആശാവർക്കർമാർ എന്നിവർക്കായി ബുധനാഴ്ച രാവിലെ 9.30 മുതൽ നാലുവരെ കട്ടപ്പന, അടിമാലി, തൊടുപുഴ എന്നിവിടങ്ങളിലായി ഏകദിന തത്സമയ സംേപ്രഷണ ശിൽപശാല സംഘടിപ്പിക്കുന്നു. ഉത്തരവാദിത്ത പൂർണമായ രക്ഷാകർതൃത്വം ഉറപ്പാക്കുക എന്നതാണ് കാമ്പയിൻെറ ഉദ്ദേശം. ഉദ്ഘാടനം രാവിലെ 10ന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. ഇളംദേശം, തൊടുപുഴ ഐ.സി.ഡി.എസ്, ഇടുക്കി ഐ.സി.ഡി.എസിന് കീഴിലെ അറക്കുളം പഞ്ചായത്ത് എന്നീ മേഖലകളിലുള്ളവർക്കായി തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.