സ്വകാര്യ ഭൂമിയിൽനിന്ന്​ ചന്ദനമര മോഷണം പതിവാകുന്നു

മറയൂര്‍: മറയൂരിൽ ഒരിടവേളക്ക് ശേഷം ചന്ദനമര മോഷണം വ്യാപകം. കഴിഞ്ഞ ദിവസം മറയൂര്‍ കോളനി, സ്‌കൂൾ, മറയൂര്‍ ടൗണിനു സമീപെത്ത വീട്ടുവളപ്പ് എന്നിവിടങ്ങളിൽനിന്ന് വന്‍ ചന്ദനമരങ്ങളാണ് മോഷ്ടാക്കള്‍ മുറിച്ചുകടത്തിയത്. കോച്ചാരം മാച്ചാട്ടില്‍ വീട്ടില്‍ ഉമാദേവി രാധാകൃഷ്ണ​െൻറ വീട്ടുവളപ്പില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരം മോഷ്ടാക്കള്‍ മുറിച്ചുകടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ഇടക്കടവ് രാജ​െൻറ പറമ്പില്‍നിന്നും മറയൂര്‍ ഗവ. എൽ.പി സ്‌കൂള്‍ പരിസരത്തുനിന്നും ചന്ദനമരം മോഷണം പോയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. സ്വകാര്യ ഭൂമിയില്‍നിന്ന് ചന്ദനമരം മോഷണം പോയാല്‍ അന്വേഷണച്ചുമതല പൊലീസിനാണ്. എന്നാല്‍, മറയൂര്‍ പൊലീസ് സ്റ്റേഷനിലെ അംഗസംഖ്യ കുറവായതിനാൽ ഇത് അന്വേഷണത്തെ ബാധിക്കുന്നു. പൊലീസും വനംവകുപ്പും സംയുക്തമായി നീക്കങ്ങള്‍ നടത്തിയാല്‍ മാത്രമേ ചന്ദനമോഷണം തടയാന്‍ കഴിയുകയുള്ളൂവെന്ന് സ്ഥലം ഉടമകള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.