മൂന്നാറിൽ ശരണ നാമജപ ഘോഷയാത്ര

മൂന്നാര്‍: ശബരിമല ക്ഷേത്രത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തണമെന്നും കോടതി വിധി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടും സര്‍ക്കാര്‍ പുനഃപരിശോധന ഹരജി നല്‍കാതെ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചും അഖില ഭാരത അയ്യപ്പസേവ സംഘത്തി​െൻറയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ ശരണ നാമജപ ഘോഷയാത്ര നടത്തി. ഞായറാഴ്ച രാവിലെ പഴയമൂന്നാര്‍ പാര്‍വതി അമ്മന്‍ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശരണ നാമജപ ഘോഷയാത്രയില്‍ സ്ത്രീകളടക്കം നിരവധി ഭക്തർ പങ്കെടുത്തു. മൂന്നാര്‍ ടൗണ്‍ചുറ്റി ഗാന്ധിശിലക്ക് സമീപം അവസാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.